Headlines
Loading...
രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ്

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ്

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ് റിപ്പോർട്ട്‌ ചെയ്തു. രാജ്യത്ത് കഴിഞ്ഞ ദിവസം 22,431 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 2,44,198 പേരാണ് രോഗ ബാധിതരായി ചികിത്സയിൽ തുടരുന്നത് .

204 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്. 24,602 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.95 ശതമാനമായി ഉയർന്നു. രാജ്യത്തെ ആകെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 92കോടി 63 ലക്ഷം കവിഞ്ഞു.