തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ കോടതി സ്റ്റേ ചെയ്തു. തുടര്‍നടപടികളാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി റദ്ദാക്കിയത്. കുഞ്ഞിനെ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ കുട്ടിയുടെ പൂര്‍ണമായ സംരക്ഷണാവകാശം കുഞ്ഞിനെ ദത്തെടുത്ത മാതാപിതാക്കള്‍ക്ക് നല്‍കുന്നത് സംബന്ധിച്ച വിധി പുറപ്പെടുക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. അതില്‍ തുടർ വാദം നവംബര്‍ 1 ന് കേള്‍ക്കും.