kerala
ഹെലികോപ്ടറിനായി 22 കോടി ചെലവഴിച്ചതിന് പിന്നാലെ വീണ്ടും ടെന്‍ഡര്‍ വിളിച്ച് സര്‍ക്കാര്‍
ഹെലികോപ്ടര്‍ വടകയ്‌ക്കെടുക്കാന്‍ 22 കോടി ചെലവഴിച്ചതിന് പിന്നാലെ വീണ്ടും ടെന്‍ഡര്‍ വിളിച്ച് സര്‍ക്കാര്‍. ഒമ്പത് പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന ഇരട്ട എന്‍ഞ്ചിന്‍ ഹെലികോപ്ടര്‍ വാങ്ങാനാണ് പുതിയ ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. ആദ്യ കരാര്‍ അവസാനിച്ച ശേഷം ഹെലികോപ്ടര്‍ വീണ്ടും വാടകയ്‌ക്കെടുക്കാന്‍ ഡിജിപി ശുപാര്‍ശ ചെയ്തിരുന്നു.മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍.
2020ലാണ് പൊലീസിന്റെ അടിയന്തരാവശ്യത്തിനായി ഹെലികോപ്ടര്‍a1a വാടകയ്‌ക്കെടുത്തത്. മാവോയിസ്റ്റ് നിരീക്ഷണത്തിനും, ദുരന്ത പ്രദേശങ്ങളില്‍ പെട്ടന്ന് എത്തുക തുടങ്ങിയ അടിയന്തിരാവശ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ അന്ന് ഹെലികോപ്ടര്‍ വാടകക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ഡല്‍ഹിയിലെ പവന്‍ഹന്‍സില്‍ നിന്നാണ് വാങ്ങിയത്. ഇതിന് 20 മണിക്കൂറില്‍ 1.44 കോടി ചെലവഴിച്ചിരുന്നു. ജിഎസ്ടി ഉള്‍പ്പെടെ ഇതുവരെ 22,21,51000 രൂപ ചെലവായെന്നാണ് കണക്ക്. മാസവാടകയും അനുബന്ധ ചെലവുകള്‍ക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് ചെലവായത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും വലിയ ധൂര്‍ത്ത് ഹെലികോപ്ടര്‍ വാടകക്ക് എടുത്തതായിരുന്നെന്നാണ് പ്രതിപക്ഷ ആരോപണം. പവന്‍ ഹാന്‍സില്‍ നിന്നും മാസം ഒരുകോടി എഴുപത് ലക്ഷം രൂപ നല്‍കി ഹെലികോപ്ടര്‍ വാടകക്കെടുത്തത് വലിയ വിവാദങ്ങള്‍ക്ക് വഴി വച്ചിരിന്നു. വാടകയായി 22 കോടി രൂപ ഇതിനോടകം നല്‍കിയെങ്കിലും ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ് ഇത് ഉപയോഗിക്കാനായത്. കരാര്‍ അവസാനിച്ചതോടെ സര്‍ക്കാര്‍ ഇത് പുതുക്കിയിരുന്നില്ല. ഇതോടെ കമ്പനി ഹെലികോപ്ടര്‍ തിരികെ കൊണ്ട് പോയിരുന്നു.തുടര്‍ന്നാണ് വീണ്ടും ഹെലികോപ്ടര്‍ വാടകക്ക് എടുക്കാനുള്ള നീക്കം നടക്കുന്നത്. ദേശിയ തലത്തില്‍ ടെണ്ടര്‍ വിളിച്ച് ഹെലികോപ്ടര്‍ വാടകക്ക് എടുക്കാനാണ് തീരുമാനം