
kerala
മുല്ലപ്പെരിയാറില്‍ ആദ്യ മുന്നറിയിപ്പ്; ജലനിരപ്പ് 136 അടിയായി
മുല്ലപ്പെരിയാറില്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 136 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.

അതേസമയം, കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലും പത്തനംതിട്ടയുടെ മലയോരമേഖലകളിലും കനത്ത തുടരുന്നു. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്തമഴയാണ് പെയ്യുന്നത്.
പത്തനംതിട്ടയിൽമൂന്നിടങ്ങളിൽ ഉരുൾപൊട്ടിയതായും സംശയിക്കുന്നു. സീതത്തോട്, കോട്ടമണ്‍ പാറയിലും ആങ്ങമൂഴി, തേവര്‍മല വനമേഖലയിലും റാന്നി, കുറമ്പന്‍മൂഴി പനങ്കുടന്ന വെള്ളച്ചാട്ടത്തിന് സമീവും ഉരുള്‍ പൊട്ടിയതായാണ് സംശയിക്കുന്നത്. കോട്ടമൺപാറയിൽ കാർ ഒലിച്ചുപോയി ലക്ഷ്മീഭവനിൽ സഞ്ജയന്റെ കാറാണ് ഒഴുക്കിൽപ്പെട്ടത് . ഇയാളുടെ പുരയിടത്തിലെ തൊഴുത്തും തകർന്നു.
അങ്ങമൂഴി പാലത്തിനു മുകളിലുടെ വെളളം ഒഴുകുന്നു. പത്തനംതിട്ട മൈലപ്രയിൽ തടി ലോറി ഓട്ടോ റിക്ഷയുടെ മുകളിലേക്ക് മറിഞ്ഞു. യാത്രക്കാർ കുടുങ്ങിയതായി സംശയമുണ്ട്. ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വണ്ടന്‍പതാല്‍ മേഖലയില്‍ ചെറിയ ഉരുള്‍ പൊട്ടലും ഉണ്ടായി. പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടാകുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.