kerala
സ്‌കൂള്‍ തുറക്കല്‍; സുപ്രീംകോടതി വിധിക്ക് ശേഷം തിയതി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം:
പതിമൂന്നാം തീയ്യതിയിലെ സുപ്രീം കോടതി വിധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന തീയതി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സാങ്കേതിക സമിതി സ്കൂൾ തുറക്കാമെന്ന് റിപ്പോർട്ട് നൽകിയതായും സ്കൂൾ തുറക്കുന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നും വി.ശിവൻകുട്ടി പറഞ്ഞു.
പ്രതിരോധ ശേഷി കൂടിയതിനാൽ കുട്ടികൾക്ക് സ്കൂൾ തുറക്കുന്നതിന് മുമ്പ് വാക്സീൻ വേണ്ടായെന്നാണ് ശുപാർശ. എന്നാൽ സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഏറ്റവും പുതിയ നേരത്തേ സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിന്റെ പ്രായോഗിക പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം തടസ്സപ്പെട്ട സ്‌കൂള്‍ അദ്ധ്യയനം ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ പുനരാരംഭിച്ചതിനെ തുടര്‍ന്നാണ് കേരളവും ഈ ആലോചനയിലേയ്ക്ക് തിരിയുന്നത്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
ഡല്‍ഹി, തമിഴ്‌നാട്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ സെപ്റ്റംബര്‍ 1ന് സ്‌കൂളുകള്‍ വീണ്ടും തുറന്നിരുന്നു. ഏകദേശം 18 മാസത്തോളമാണ് ഓഫ്ലൈന്‍ അധ്യാപനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നത് . വലിയൊരു ഇടവേളയ്ക്കു ശേഷം സ്‌ക്കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഹാര്‍ദ്ദവമായ സ്വീകരണമാണ് നല്‍കിയത് . അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലുള്‍പ്പെടെ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തിലാണ് കേരളവും ഈ നടപടിയിയേക്കു കടക്കുന്നത്.
വിദഗ്ധ സമിതിയുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം സ്‌കൂള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കും. സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ചുള്ള വകുപ്പിന്റെ പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കുന്നുണ്ട്. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയതിന് ശേഷം സ്‌കൂളുകള്‍ തുറക്കാമെന്നായിരുന്നു നേരത്തേയുള്ള തീരുമാനം.
എന്നാല്‍ സ്‌ക്കൂളുകള്‍ തുറക്കാമെന്ന പൊതു അഭിപ്രായമാണുള്ളതെന്നും മന്ത്രി പറഞ്ഞു. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനു ശേഷം വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ട് റിപ്പോര്‍ട്ടും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കും. മുഖ്യമന്ത്രി സമിതിയുമായി തീരുമാനിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.