kerala
എന്തുകൊണ്ട് മോഹന്‍ലാലിന്റെ കാര്‍ മാത്രം? ഗുരുവായൂര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് നോട്ടീസ്, മൂന്നുപേര്‍ക്കെതിരെ നടപടി
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മോഹന്‍ലാലിന്റെ കാര്‍ നടയ്ക്ക് മുന്നിലേക്ക് എത്തിക്കാന്‍ ഗേറ്റ് തുറന്നു കൊടുത്ത സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അഡ്മിനിസ്‌ട്രേറ്ററുടെ കാരണം കാണിക്കല്‍ നോട്ടീസ്. എന്ത് കാരണത്താലാണ് മോഹന്‍ലാലിന്റെ കാര്‍ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്നു സുരക്ഷ ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനും അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശം നല്‍കി. അതേസമയം, മൂന്നു ഭരണ സമിതി അംഗങ്ങളും മോഹന്‍ലാല്‍ എത്തിയ സമയത്ത് കൂടെയുണ്ടായിരുന്നു. അവര്‍ എതിര്‍പ്പൊന്നും പറയാത്തത് കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നും ജീവനക്കാര്‍ വിശദീകരിച്ചു.