Headlines
Loading...
ഇരു വൃക്കകളുടേയും പ്രവര്‍ത്തനം നിലച്ച് എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഋത്വിക്കിന്റെ ചികിത്സക്കായി അമ്മയുടെ സഹപാഠികളുടെയും കൈത്താങ്ങ്

ഇരു വൃക്കകളുടേയും പ്രവര്‍ത്തനം നിലച്ച് എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഋത്വിക്കിന്റെ ചികിത്സക്കായി അമ്മയുടെ സഹപാഠികളുടെയും കൈത്താങ്ങ്

ഇരു വൃക്കകളുടേയും പ്രവര്‍ത്തനം നിലച്ച് എറണാകുളം അമൃത ആശുപത്രിയില്‍ കഴിയുന്ന ഋത്വിക്കിന്റെ ചികിത്സക്കായി അമ്മയുടെ സഹപാഠികളുടെയും കൈത്താങ്ങ് ആശ്വാസമായി. ഉദുമ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ഋത്വിക്കിന്റ വൃക്കമാറ്റിവെക്കാനായി 30 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. 

ഇതിന് സുമനസുകളും വിവിധ കൂട്ടയ്മകളും പണം സ്വരൂപിക്കുന്നുണ്ട്. ഉദുമ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1994- 95 പത്താം തരം ബാച്ചിലെ കൂട്ടായ്മയാണ് സഹപാഠിയായ ബിന്ദുവിന്റെ മകന് ധനസഹായവുമായി വീട്ടിലെത്തിയത്. സഹപാഠിയും ഉദുമ ഗ്രാമ പഞ്ചായത്തംഗവുമായ പുഷ്പാവതി മുദിയക്കാല്‍, കൂട്ടായ്മ സാരഥികളായ വൈ.കൃഷ്ണദാസ്, ബി.ഡി.അബ്ബാസ്, ലക്ഷ്മി കുറ്റൂര്‍ എന്നിവര്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപയുടെ ചെക്ക് ബിന്ദുവിന് കൈമാറി. 

മറ്റു സഹപാഠികളായ വിനോദ് കിരണ്‍, അബ്ദുള്ള പള്ളിക്കാല്‍, ഫസല്‍ പടിഞ്ഞാര്‍, പി.പി.വിനോദ്, നിസാര്‍ മാങ്ങാട്, ഉണ്ണി, ബീന കാഞ്ഞങ്ങാട്, ഗായത്രി പടിഞ്ഞാര്‍, ലതിക രാജു, ബിന്ദു ബാബു, മാലതി, കമറുന്നിസ, ശ്രീനി, അംബിക എന്നിവറും സംബന്ധിച്ചു.