Headlines
Loading...
'വാരിയംകുന്നന്‍'; സിനിമയില്‍ നിന്നും ആഷിക്ക് അബുവും പൃഥ്വിരാജും പിന്‍മാറി

'വാരിയംകുന്നന്‍'; സിനിമയില്‍ നിന്നും ആഷിക്ക് അബുവും പൃഥ്വിരാജും പിന്‍മാറി

വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും പൃഥ്വിരാജും പിന്‍മാറി. സിനിമയുടെ നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സിനിമയില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആഷിക് അബു സിനിമ പ്രഖ്യാപിച്ച്.

പ്രഖ്യാപനത്തിന് പിന്നാലെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം പൃഥ്വിരാജും ആഷിക് അബുവും നേരിട്ടിരുന്നു. മലബാര്‍ കലാപത്തെ ആസ്പദമാക്കിയുള്ള ചിത്രമായതിനാലാണ് ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായത്. ഇതും സിനിമയില്‍ നിന്ന് പിന്‍മാറാനുള്ള കാരണമാണോ എന്ന സംശയമുണ്ട്.
വാരിയംകുന്നന്റെ തിരക്കഥയുമായി നിര്‍മ്മാതാക്കള്‍ ആദ്യം സമീപിച്ചത് അന്‍വര്‍ റഷീദിനെ ആയിരുന്നു. എന്നാല്‍ അന്ന് നടന്‍ വിക്രമിനെ നായകനാക്കി സിനിമ ചെയ്യനിരുന്നതിനാല്‍ അന്‍വര്‍ റഷീദ് വാരിയംകുന്നന്‍ വേണ്ടെന്ന് വെക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പൃഥ്വിരാജിനെ നായകനാക്കി ആഷ്‌ക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിന്റെ ചിത്രീകരണം ആരംഭിക്കാന്‍ ഇരിക്കുകയാണ്.