kerala
വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ സ്കൂള്‍ ബസുകള്‍ക്കുള്ള ഫീസും വര്‍ധിപ്പിക്കാനൊരുങ്ങി വിവിധ മാനേജ്മെന്‍റുകള്‍
നെടുമ്പാശേരി: വിദ്യാലയങ്ങൾ തുറക്കുന്നതോടെ സ്കൂൾ ബസുകൾക്കുള്ള ഫീസും വർധിപ്പിക്കാനൊരുങ്ങി വിവിധ മാനേജ്മെൻറുകൾ.
മാസങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നതിനാൽ പല ബസുകളും തകരാറിലായി. ചില ബസുകളിൽ തുരുമ്പ് കയറുകയും ചെയ്തു. ബാറ്ററി, ടയറുകൾ, ഓയിൽ മാറ്റം, പെയിന്‍റിങ് എന്നിവക്ക് തന്നെ വലിയൊരു തുക കണ്ടെത്തണം. പി.ടി.എയുടെ ഫണ്ട് വർധിപ്പിച്ചാൽ മാത്രമേ ഇതിന് കഴിയുകയുള്ളൂ.