Headlines
Loading...
പെപ്പെ ഇനി അനീഷയ്ക്ക് സ്വന്തം; നടൻ ആന്റണി വർഗീസ് വിവാഹിതനായി

പെപ്പെ ഇനി അനീഷയ്ക്ക് സ്വന്തം; നടൻ ആന്റണി വർഗീസ് വിവാഹിതനായി

അങ്കമാലി കരയാപറമ്പ് സെന്റ് ജോസഫ് ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചുരുങ്ങിയ ആളുകളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അനീഷ പൗലോസിനെ ആന്റണി വര്‍ഗീസ് ജീവിതപങ്കാളിയാക്കിയത്. അയര്‍ലന്റില്‍ നഴ്‌സായ അനീഷ പൗലോസ്. വിവാഹത്തിനായി നാട്ടിലേക്കെത്തുകയായിരുന്നു.  (Image- Antony Varghese Instagram)

സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായി ഞായറാഴ്ച റിസപ്ഷൻ ഉണ്ടാകും. അനീഷയുടെ വീട്ടിൽ നിന്നുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ എത്തി മലയാളസിനിമയിലെ മുൻനിര യുവനായകനിരയിലെത്തിയ താരമാണ് ആന്റണി.  (Image- Antony Varghese Facebook)

പെപ്പെ എന്ന ചെല്ലപ്പേരിൽ ആരാധകർക്കിടയിൽ അറിയപ്പെടുന്ന നടന്റേതായി ഒരുപിടി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിനു ശേഷം ആന്‍റണി വർഗീസും സംവിധായകൻ ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന അജഗജാന്തരം റിലീസിന് തയാറെടുക്കുകയാണ്.  (Image- Antony Varghese Instagram)

ജാൻ മേരി, ആനപ്പറമ്പിലെ വേൾഡ് കപ്പ്, ആരവം തുടങ്ങിയവാണ് താരത്തിന്റെ മറ്റു പ്രോജക്ടുകൾ.  (Image- Antony Varghese Facebook)

ഓഗസ്റ്റ് 4ന് ഇതേ പള്ളിയില്‍ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു. വിവാഹത്തിന് മുന്നോടിയായി വർണാഭമായ ചടങ്ങുകളാണ് നടന്നത്. അനീഷയുടെ വീട്ടിലെ ഹല്‍ദിയില്‍ ആന്റണിയും പങ്കെടുത്തിരുന്നു.

പാട്ടും ഡാൻസുമൊക്കെയായി കളർഫുളായിരുന്നു ഹൽദി ചടങ്ങുകൾ. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ആഘോഷത്തിന്റെ ചിത്രങ്ങളെല്ലാം.