Headlines
Loading...
ബുള്‍ജെറ്റ് സംഭവം; ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചവരും കുടുങ്ങും

ബുള്‍ജെറ്റ് സംഭവം; ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചവരും കുടുങ്ങും

ഇ- ബുള്‍ ജെറ്റ് സഹോദരന്മാര്‍ ആര്‍ ടി ഒ ഓഫീസിലെത്തി ബഹളമുണ്ടാക്കിയ ദിവസം ഓഫീസിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

മോട്ടോര്‍ വാഹന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഇതിനോടകം തന്നെ ഇ- ബുള്‍ ജെറ്റ് സഹോദരന്മാര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം 1988ലെ മോട്ടോര്‍ വാഹന, നികുതി നിയമങ്ങളാണ് വ്‌ളോഗര്‍മാര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇനി കോടതി നടപടികള്‍ അനുസരിച്ചാവും പ്രതികളുടെ പിഴയടവ് സംബന്ധിച്ച് കാര്യത്തില്‍ തീരുമാനമുണ്ടാവുക.

ഇതിനിടെ ഇ-ബുള്‍ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ലിബിനും എബിനും ജാമ്യം നല്‍കുന്ന തെറ്റാഴ് കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് നേരത്തെ പൊലീസ് വാദിച്ചിരുന്നു. ഈ വാദത്തെ തള്ളിയാണ് കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ബി പി ശശീന്ദ്രന്‍ മുഖേന സമര്‍പ്പിക്കാന്‍ പോകുന്ന ഹര്‍ജിയിലും സമാന വാദവമാവും പൊലീസ് ഉന്നയിക്കുക.  

കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ അതിക്രമിച്ചുകയറി പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ഇരുവര്‍ക്കെതിരെയും പൊലീസ് ചുമത്തിയിരിക്കുന്ന കേസ്. ഇതു കൂടാതെ ഇരുവരുടെയും വ്‌ളോഗുകള്‍ വിശദമായി പൊലീസ് പരിശോധിച്ചു വരികയാണ്. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇരുവരെയും നാല് മണിക്കൂറിലധികം നേരം പൊലീസ് ചോദ്യം ചെയ്തിരുന്നു. മുന്‍പ് ഇവരുടെ വ്‌ളോഗില്‍ ചിത്രീകരിച്ച വീഡിയോയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലുണ്ടായത്. ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കും. ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണും, ക്യാമറയും ഫൊറന്‍സിക് പരിശോധനക്കയച്ചിട്ടുണ്ട്.