Headlines
Loading...
ബലാത്സംഗം തെളിഞ്ഞിരുന്നെങ്കില്‍ വധശിക്ഷ, സാക്ഷി ബധിരനും മൂകനുമായ സഹോദരന്‍; നാടിനെ ഞെട്ടിച്ച കൊലപാതത്തില്‍ വാദിഭാഗം അഭിഭാഷകന്‍

ബലാത്സംഗം തെളിഞ്ഞിരുന്നെങ്കില്‍ വധശിക്ഷ, സാക്ഷി ബധിരനും മൂകനുമായ സഹോദരന്‍; നാടിനെ ഞെട്ടിച്ച കൊലപാതത്തില്‍ വാദിഭാഗം അഭിഭാഷകന്‍

നിലമ്പൂരില്‍ സ്വന്തം അമ്മയെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ 376-ാം വകുപ്പ് (ബലാത്സംഗ കുറ്റം) തെളിയിക്കാനായിരുന്നെങ്കില്‍ പ്രതിക്ക് വധശിക്ഷ വരെ ലഭിക്കിച്ചേക്കുമായിരുന്നു എന്ന് വാദിഭാഗം അഭിഭാഷകന്‍ അഡ്വ. സി വാസു. മരണപ്പെട്ട രാധാമണിയുടെ ശരീരത്തില്‍ നിന്ന് പ്രതിയുടെ സെമന്‍(ശുക്ലം) ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് 304-ാം വകുപ്പ് പ്രകാരം മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) മകന്‍ പ്രജിത്കുമാര്‍(26) ന് പത്തുവര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.

ഭര്‍ത്താവുള്ള 47 വയസുള്ള ഒരു സ്ത്രീയാണ് മരണപ്പെട്ടതെന്നിരിക്കെ അങ്ങനെയുള്ള ഒരു കേസില്‍ പ്രതിയുടെ സെമന്‍ സ്ത്രീയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്താനായിരുന്നു എങ്കില്‍ 376 തെളിയിക്കാനാകുമായിരുന്നു. എന്നാലതില്ലാത്തതിനാല്‍ ബലാത്സംഗ ശ്രമം തെളിയിക്കാനായില്ല. അതുമാത്രമല്ല. ഒമ്പതാം തിയതി നടന്ന മരണത്തില്‍ പതിനൊന്നാം തിയതിയാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. അതിനകം മൃതദേഹം അഴുകിതുടങ്ങിയിരുന്നതും തിരിച്ചടിയായി. എന്നാല്‍ ഇന്‍ക്വസ്റ്റ് നടത്തിയ ഘട്ടത്തിലും, പോസ്റ്റ്‌മോര്‍ട്ടത്തില്‍ അവരുടെ വജൈനല്‍ ഭാഗത്ത് മുറിവുണ്ടായിരുന്നെന്ന് വ്യക്തമായിരുന്നതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു.

2017 ഏപ്രില്‍ പത്തിന് പകല്‍ രണ്ടു മണിക്കാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ച അമ്മയെ പ്രജിത്കുമാർ ചുമരിലേക്ക് തള്ളുകയായിരുന്നു. വീഴ്ചയില്‍ അമ്മയുടെ തല ചുമരിലിടിച്ചു. ഇത് കേസിലെ സാക്ഷിയായ പ്രതിയുടെ മുകനും ബധിരനുമായ സഹോദരന്‍ അപ്രതീക്ഷിതമായി കാണുകയായിരുന്നു. യാദൃശ്ചികമായി തിരിഞ്ഞുനോക്കുമ്പോള്‍ സഹോദരന്‍ അമ്മയെ പിടിച്ചു തള്ളുന്നത് കണ്ടെന്നാണ് കേള്‍വിശേഷിയില്ലാത്ത സഹോദരന്റെ കോടതിയിലെ മൊഴി.