national
അന്ത്യകർമങ്ങൾക്ക് പണമില്ല; 93കാരന്‍റെ മൃതദേഹം ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ച് കൊച്ചുമകൻ
ഹൈദരാബാദ്: അന്ത്യകർമങ്ങൾക്ക് പണമില്ലാത്തതിനാൽ 93കാരന്‍റെ മൃതദേഹം ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ച് കൊച്ചുമകൻ. വാറങ്കലിൽ പർകാലയിലാണ് സംഭവം.
വീട്ടിനകത്ത് നിന്ന് രൂക്ഷ ഗന്ധം വരുന്നുവെന്ന സമീപവാസികളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. 93കാരനും 24കാരനായ കൊച്ചുമകൻ നിഖിലും വാടകവീട്ടിലായിരുന്നു താമസം. വയോധികന്‍റെ പെൻഷൻ തുകകൊണ്ടായിരുന്നു ഇരുവരുടെയും ജീവിതം.
അസുഖ ബാധിതനായി കിടപ്പിലായിരുന്നു 93കാരൻ. മൂന്നുദിവസം മുമ്പ് ഇദ്ദേഹം മരിച്ചു. ആദ്യം മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് സൂക്ഷിക്കുകയായിരുന്നു. പിന്നീട് ഫ്രിഡ്ജിലേക്ക് മാറ്റി. അന്ത്യകർമങ്ങൾ നടത്താൻ പണമില്ലാത്തതിനാലാണ് മൃതദേഹം സൂക്ഷിച്ചുവെച്ചതെന്നും നിഖിൽ പൊലീസിനോട് പറഞ്ഞു.