Headlines
Loading...
ഭാര്യയുടെ വിയോഗം താങ്ങാനായില്ല, മക്കള്‍ കുളിക്കാന്‍ പോയ തക്കം നോക്കി 65കാരന്‍ ഭാര്യയുടെ ചിതയിലേക്ക് ചാടി ജീവനൊടുക്കി

ഭാര്യയുടെ വിയോഗം താങ്ങാനായില്ല, മക്കള്‍ കുളിക്കാന്‍ പോയ തക്കം നോക്കി 65കാരന്‍ ഭാര്യയുടെ ചിതയിലേക്ക് ചാടി ജീവനൊടുക്കി

ഭുവനേശ്വര്‍: ഒഡിഷയിലെ കലഹണ്ടി ജില്ലയിലെ സിയാല്‍ജോദിലെ ഖലമുണ്ടിയില്‍ ഭാര്യയുടെ വിയോഗം താങ്ങാനാവാതെ ചിതയില്‍ ചാടി 65കാരന്‍ ജീവനൊടുക്കി.

ഗ്രാമപഞ്ചായത്ത് മുന്‍ സമിതി അംഗമായ നിലാമനി സബര്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച ഭാര്യ റായ്ബറിന്റെ ചിതയിലേക്ക് ചാടുകയായിരുന്നു.

സംസ്‌കാരച്ചടങ്ങുകളോടനുബന്ധിച്ച് കൂടെയുണ്ടായിരുന്ന നാലു മക്കളും കുളിക്കാന്‍ പോയ സമയത്താണ് നിലാമനി സബര്‍ ചിതയിലേക്ക് എടുത്തുചാടിയത്. തല്‍ക്ഷണം മരിച്ചു.