Tokyo Olympics 2020
സാനിയ-അങ്കിത സംഖ്യത്തിന് തോല്‍വി; ആഷ്ലി ബാര്‍ട്ടി ആദ്യ റൗണ്ടില്‍ പുറത്ത്; പി.വി സിന്ധുവിന് ഉജ്വല തുടക്കം
ടോക്കിയോ ഒളിംപിക്‌സിൽ ഷൂട്ടിങ്ങിൽ ഉണ്ടായ നിരാശയിൽ നിന്ന് ഇന്ത്യയ്ക്ക് അൽപ്പം ആശ്വാസം നൽകി ബാഡ്മിന്റൺ താരം പി വി സിന്ധുവിന് വിജയത്തുടക്കം. ഇസ്രയേലിന്റെ പൊലികാർപോവയെയാണ് പി വി സിന്ധു തോൽ്പ്പിച്ചത്.
ആദ്യ റൗണ്ടിൽ 21-7, 21-10 എന്ന സ്‌കോറിനാണ് പൊലികാർപോവയെ പി വി സിന്ധു തോൽപ്പിച്ചത്. നേരത്തെ ഒളിംപിക്സിന്‍റെ മൂന്നാം ദിവസത്തിൽ ഷൂട്ടിങ്ങിൽ വനിതകളുടെ വിഭാഗത്തിൽ മനു ഭാക്കറും യശ്വസിനി സിങ് ദേശ്വാളും പുറത്തായി.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇരുവർക്കും ഫൈനലിൽ യോഗ്യത നേടാൻ സാധിച്ചില്ല. മത്സരത്തിനിടെ പിസ്റ്റൾ തകരാറിലായി സമയം നഷ്ടപ്പെട്ടത് മനു ഭാക്കറിന് തിരിച്ചടിയായി. മനു ഭാക്കർ രണ്ടിനത്തിൽ കൂടി മത്സരിക്കും.