Headlines
Loading...
കൊല്ലത്ത് വീണ്ടും സ്ത്രീധന പീഡനം : യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പരാതി

കൊല്ലത്ത് വീണ്ടും സ്ത്രീധന പീഡനം : യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പരാതി

കൊല്ലം : വിളക്കുടിയിൽ യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് കുടുംബം എസ്പിക്ക് പരാതി നൽകി.

റെയിൽവേ ഉദ്യോഗസ്ഥനായ ജോമോന്റെ ഭാര്യ ജയയെ ഇന്നലെയാണ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് നേരത്തെ തന്നെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മരിച്ച ജയമോളും ഭർത്താവ് ജോമോനും തമ്മിൽ കലഹം പതിവായിരുന്നുവെന്നും സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

സംഭവത്തെ തുടർന്ന് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്ന് പോലീസ് അറിയിച്ചു.