Headlines
Loading...
അനുമതിയോടെ മരം മുറിച്ചവര്‍ക്കെതിരേ കേസെടുക്കന്‍ നിര്‍ദ്ദേശം; വിവാദ ഉത്തരവുമായി വീണ്ടും വനം വകുപ്പ്

അനുമതിയോടെ മരം മുറിച്ചവര്‍ക്കെതിരേ കേസെടുക്കന്‍ നിര്‍ദ്ദേശം; വിവാദ ഉത്തരവുമായി വീണ്ടും വനം വകുപ്പ്

പട്ടയ ഭൂമിയില്‍ നിന്നും മരം മുറിയ്ക്കാനുള്ള ഉത്തരവിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ വീണ്ടും വിവാദ നടപടികള്‍ തുടര്‍ന്ന് വനം വകുപ്പ്. അനുമതിയോടെ മരം മുറിച്ചവര്‍ക്കെതിരേ കേസെടുക്കാനാണ് പുതിയ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ഡിഎഫ്ഒമാര്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് കത്തയച്ചു. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ നിര്‍ദ്ദേശപ്രപകാരമാണ് ഡിഎഫ്്ഒമാര്‍ കത്തയച്ചിരിക്കുന്നത്. കേസെടുക്കല്‍ നടപടി വേഗത്തില്‍ പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശമുണ്ട്.

പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പട്ടയ ഭുമിയില്‍ നിന്നും അനുമതിയോടെ മരം മുറിച്ച ആയിരത്തിലധികം വരുന്ന കര്‍ഷകര്‍ക്കെതിരേ കേസെടുക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ മരംമുറി വിവാദം മുറുകാന്‍ ഇടയാക്കിയ രേഖകള്‍ നല്‍കിയ ഉദ്യോഗസ്ഥയ്‌ക്കെതിരെയും ഉദ്യോഗസ്ഥ തല നടപടിയെടുത്തു. വിവരവകാശ നിയമ പ്രകാരം മറുപടി നല്‍കിയ അണ്ടര്‍ സെക്രട്ടറി ശാലിനിക്കെതിരെയാണ് നടപടി. അണ്ടര്‍ സെക്രട്ടറി പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ശാസിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ രണ്ട് മാസത്തെ ലീവില്‍ പോകാനും നിര്‍ദ്ദേശിച്ചു.

മരം മുറിവിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് വിവരം കൈമാറണമെന്നും അഡീഷണല്‍ ചീഫ്‌സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. എല്ലാ വകുപ്പുകളും അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് സമര്‍പ്പിക്കാനാണ് നിര്‍ദേശം. പല വകുപ്പുകള്‍ അന്വേഷിക്കുന്നതിലെ ആശയക്കുഴപ്പം പരിഹരിക്കാനാണ് നടപടി എന്നാണ് ഇതിനുള്ള വിശദീകരണം.