Headlines
Loading...
കുട്ടികളുടെ മാനസിക ആരോഗ്യം കരുതലായ് ചൈൽഡ്‌ലൈൻ വെബിനാർ

കുട്ടികളുടെ മാനസിക ആരോഗ്യം കരുതലായ് ചൈൽഡ്‌ലൈൻ വെബിനാർ

കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ലഘുകരികുന്നതിനായി ജി. വി. എച്ച്. എസ്. എസ് ഇരിയണ്ണിയിലെ എസ്. പി. സി കുട്ടികൾക്ക് "കോവിഡ് കാലത്തെ കുട്ടികളുടെ മാനസിക ആരോഗ്യം " എന്ന വിഷയത്തിൽ വെബിനാർ നടത്തി.

ചൈൽഡ്ലൈൻ കാസറഗോഡിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 100 ന്റെടുത്തു വിദ്യാർത്ഥികൾ പങ്കെടുത്തു. കോവിഡ് ലോക്ക്ഡൗൺ മൂലം സ്കൂളുകൾ അടച്ചിടൽ, വീട്ടിലെ പ്രശ്നങ്ങൾ, സഹപാഠികളുമായി ബന്ധമില്ലായ്മ, മാനസിക ആരോഗ്യ കായിക പരിപാലനം. ഭക്ഷണ ക്രമീകരണം എന്നിവയെ അടിസ്ഥാനമാക്കി ചെമ്മനാട് ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫിസർ ഡോ:ഫാത്തിമ യാസ്മിൻ കെ. എം, മാനസിക ആരോഗ വിദഗ്ധ ക്ലാസ്സടുത്തു.

 ചൈൽഡ്ലൈൻ കൊളാബ് ഡയറക്ടർ സതീഷ് നമ്പ്യാർ, ജില്ല കൊ ഓർഡിനേറ്റർ അനീഷ്‌ ജോസ്, സെന്റർ കൊ ഓർഡിനേറ്റർ ഉദയകുമാർ, സപ്പോർട്ട് കൊ ഓർഡിനേറ്റർ ലിഷ കെ. വി, കൗൺസലർ ആയിഷത്ത് അഫീദ,ജി. വി. എച്ച്. എസ്. എസ് ഹെഡ്മാസ്റ്റർ ബാബു,എസ്. പി. സി പ്രോഗ്രാം കോർഡിനേറ്ററുമാരായ ശാന്ത കുമാരി, നിമിഷ എന്നിവർ സംസാരിച്ചു.

ചൈൽഡ്ലൈൻ ടീം മെമ്പർ അബ്ദുൽ സമദ് കെ. എം സ്വാഗതവും എസ്. പി. സി അംഗം ആര്യ നന്ദിയും അർപ്പിച്ചു.