entertainment desk
അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചതായി കണ്ടെത്തല്‍: ബോളീവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍
മുംബൈ : അശ്ലീല ചിത്രങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ബോളീവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്‌ക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് ആരോപിച്ച് മുംബൈ പോലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചില ആപ്ലിക്കേഷനുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് കുന്ദ്രയ്‌ക്കെതിരായ ആരോപണം. ഗൂഢാലോചന നടത്തിയതില്‍ പ്രധാനിയാണ് ഇയാളെന്നും കേസ് അന്വേഷണം പുരോഗമിച്ചു വരികയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.