national
താന്‍ ഇന്ത്യയില്‍ കാലു കുത്തിയാല്‍ ഇന്ത്യ കൊവിഡ് മുക്തമാവുമെന്ന് നിത്യാനന്ദ
താന്‍ ഇന്ത്യയില്‍ കാലു കുത്തിയാല്‍ രാജ്യത്തെ കൊവിഡ് വ്യാപനം അവസാനിക്കുമെന്ന് വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദ. ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധി എന്നു തീരുമെന്ന ഒരു ശിഷ്യന്റെ ചോദ്യത്തിനാണ് നിത്യാനന്ദയുടെ മറുപടി. അമ്മാന്‍ ദേവി തന്റെ ശരീരത്തില്‍ പ്രവേശിച്ചെന്നും താന്‍ താന്‍ ഇന്ത്യയില്‍ കാലുകുത്തിയാല്‍ ഇന്ത്യ കൊവിഡ് മുക്തമാവുമെന്നുമാണ് നിത്യാനന്ദ നല്‍കിയ മറുപടി.
നേരത്തെ ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ ദ്വീപിലേക്ക് വരുന്നത് നിത്യാനന്ദ വിലക്കിയിരുന്നു. ഇന്ത്യക്ക് പുറമെ, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിലക്കുണ്ട്. 2000 ലാണ് നിത്യാനന്ദ ആശ്രമം തുടങ്ങുന്നത്. പിന്നീട് ഇക്വഡോറിന് സമീപം സ്വകാര്യ ദ്വീപ് വിലക്ക് വാങ്ങി സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. പുതിയ സെന്‍ട്രല്‍ ബാങ്കും കൈലാഷിയന്‍ ഡോളര്‍ എന്ന പേരില്‍ കറന്‍സിയുമുണ്ടാക്കിയിരുന്നു.