kerala
ഒരു കുഴലിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന സ്ഥിതി ആവരുതെന്ന് ഷാഫി പറമ്പില്‍: മറുപടി നല്‍കി മുഖ്യമന്ത്രി
കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ ഒത്തു കളിച്ചെന്ന് വാര്‍ത്തയുണ്ടാവരുതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. നിഷ്പക്ഷമായ അന്വേഷണം കേസില്‍ ഉണ്ടാവണമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്ന സാഹചര്യമുണ്ടാവരുതെന്നും ഷാഫി പറമ്പില്‍ നിയമസഭയില്‍ പറഞ്ഞു.
‘തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ ആഗ്രഹിക്കാത്ത പ്രവണതകളെ നട്ടുപിടിക്കാന്‍ ഈ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുമ്പോള്‍ ആ ഗൗരവത്തോടെ വേണം പൊലീസ് കേസന്വേഷണം നടത്താന്‍. അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ചു പോലും വ്യാപകമായ സമ്മര്‍ദ്ദം ഉണ്ടാവുമെന്ന വാര്‍ത്തകള്‍ പുറത്തു വരികയാണ്. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും എന്ന് പണ്ട് കേട്ടിട്ടുണ്ട് . അത് പോലെ ഒരു കുഴലിട്ടാല്‍ അങ്ങോട്ടുമങ്ങോട്ടുമെന്നാവരുതെന്ന് ഇവിടെ സൂചിപ്പിക്കാനാഗ്രഹിക്കുന്നു,’ ഷാഫി പറമ്പില്‍ പറഞ്ഞു.
ഈ നാടിന്റെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൂട്ടു നില്‍ക്കുന്ന ഒരു സംവിധാനമായി പൊലീസ് മാറരുത്, ഭരണകൂടം മാറരുത്. അവസാനം അന്തര്‍ലീനമാണെന്ന വാക്കുകൊണ്ട് അതിനെ പ്രതിരോധിക്കാന്‍ ഈ നാടിന് കഴിയില്ല. നിഷ്പക്ഷമായ നിലപാടെടുത്ത് പ്രതികളെ കണ്ടെത്തണമെന്നും ഷാഫി പറമ്പില്‍ അടിയന്തര പ്രമേയം ആവശ്യപ്പെട്ടുള്ള പ്രസംഗത്തില്‍ പറഞ്ഞു.