Headlines
Loading...
ഡാൻസും അഭിനയവും മാത്രമല്ല, പാട്ടും ഉഗ്രൻ തന്നെ, മൊഴിയിലെ ഗാനവുമായി സൂര്യ

ഡാൻസും അഭിനയവും മാത്രമല്ല, പാട്ടും ഉഗ്രൻ തന്നെ, മൊഴിയിലെ ഗാനവുമായി സൂര്യ

ബിഗ് ബോസ് സീസൺ3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സൂര്യ. ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ സൂര്യ മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. നടി ഐശ്വര്യ റായ് ബച്ചനോടുള്ള രൂപസാദ്യശ്യമായിരുന്നു താരത്തെ പ്രേക്ഷകരുടെ ഇടയിൽ ആദ്യം ശ്രദ്ധേയയാക്കിയത്. ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന മത്സരാർഥി കൂടിയായിരുന്നു സൂര്യ.

90ാം ദിവസമായിരുന്നു ഷോയിൽ നിന്ന് പുറത്ത് പോകുന്നത്. ഫൈനൻ ഫൈവിൽ ഉറപ്പിച്ച ഒരു മത്സരാർഥിയായിരുന്നു സൂര്യ. താരത്തിന്റെ പുറത്ത് പോക്ക് പ്രേക്ഷകരേയും മത്സരാർഥികളേയും ഞെട്ടിച്ചിരുന്നു.13ാം ആഴ്ചയിലായിരുന്നു പുറത്തു പോയത്. രമ്യ പണിക്കരും സൂര്യയ്ക്കൊപ്പം ആ ആഴ്ച ഷോയിൽ നിന്ന് പുറത്തായിരുന്നു. ഇരുവരും പുറത്ത് പോയി ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഷോ നിർത്തി വയ്ക്കുകയായിരുന്നു.

സൂര്യ മികച്ച നർത്തകിയും അഭിനേത്രിയും മാത്രമല്ല നല്ലൊരു ഗായികയും കൂടിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂര്യ ആലപിച്ച ഒരു ഗാനമാണ്. താരത്തിന്റെ ഫാൻസ് ഗ്രൂപ്പിലൂടെയാണ് ഇത് പുറത്ത് വന്നിരിക്കുന്നത്. പണ്ട് ആലപിച്ച ഗാനമായിരുന്നു ഇത്. ഓൾഡ് ഈസ് ഗോൾഡ് എന്ന അടിക്കുറിപ്പോടെയാണ് സൂര്യ ഗാനം ആലപിക്കുന്ന പഴയ വീഡിയോ പുറത്തു വന്നിരിക്കുന്നത്. മൊഴി എന്ന തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനമാണ് താരം ആലപിച്ചിരിക്കുന്നത്.


സൂര്യയുടെ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ഏതൊരു കാര്യവും ആവട്ടെ അതിലൊക്കെ മികച്ച പെർഫോമൻസ് കാഴ്ച വയ്ക്കാനുള്ള കഴിവ് സൂര്യ ചേച്ചിക്ക് ഉണ്ട്. അതാണ് ദിനംപ്രതി അവരുടെ ഫാൻസിനെ കൂട്ടുന്നത്, മൾട്ടി ടാലന്റ്, തുടങ്ങിയ പോസിറ്റീവ് കമന്റുകളാണ് പാട്ടിന് ലഭിക്കുന്നത്.

ആരാധകരെ പോലെ വിമർശകർക്കും സൂര്യയ്ക്ക് ക്ഷാമമില്ല. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സൂര്യയ്ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമായിരുന്നു ഉയർന്നത്. സൂര്യയേയും കുടുംബാംഗങ്ങളേയും വിമർശിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. സൈബർ ബുള്ളിങ്ങ് ഒരു സഹിക്കാവുന്നതിലും അപ്പുറമായപ്പോൾ ഇതിനെതിരെ സൂര്യ രംഗത്ത് എത്തിയിരുന്നു. നിയമ നടപടിക്ക് ഒരുങ്ങുന്നതിനെ കുറിച്ചും പറഞ്ഞിരുന്നു. സൂര്യയെ പിന്തുണച്ച് ബിഗ് ബോസ് താരങ്ങളായ മണിക്കുട്ടൻ, ഋതു, കിടിലൻ ഫിറോസ്, മജ്സിയ തുടങ്ങിയ സീസൺ 3 താരങ്ങൾ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലൂടെയുളള സൈബർ അറ്റാക്ക് അവസാനിപ്പിക്കണമെന്നും ഇവർ പറഞ്ഞിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് അൽപം വിട്ടു നിൽക്കുകയാണ് സൂര്യ.