Sports
4 ഷോട്ട് പോസ്റ്റിലടിച്ച് ലെവൻഡോവ്സ്കി, 5 ഗോളടിച്ച് ക്രിസ്റ്റ്യാനോ; യൂറോ കപ്പിലെ കൗതുക കണക്കുകൾ
ഗോളെണ്ണത്തിൽ റെക്കോർഡ് പൊക്കത്തിൽ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ കപ്പിൽ ഫ്രാൻസിനെതിരെ നടന്ന മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ രാജ്യാന്തര മത്സരങ്ങളിലെ എക്കാലത്തെയും മികച്ച ഗോളടിക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരന്റെ ഒപ്പമെത്തി. ഇറാന്റെ അലി ദേയിക്കും ക്രിസ്റ്റ്യാനോയ്ക്കും 109 ഗോളുകൾ. ഞായർ രാത്രി ബൽജിയത്തിനെതിരെ നടക്കുന്ന പ്രീക്വാർട്ടറിൽ ഒരു ഗോൾകൂടി നേടിയാൽ റെക്കോർഡ് ക്രിസ്റ്റ്യാനോയുടെ മാത്രം പേരിലാകും.
ഫ്രാൻസിനെതിരെ നേടിയ 2 ഗോളുകളും പെനൽറ്റിയിലൂടെയായിരുന്നു. നിലവിലെ ചാംപ്യൻമാരായ പോർച്ചുഗൽ, ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനെ സമനിലയിൽ (2–2) പിടിച്ചാണു പ്രീക്വാർട്ടറിലെത്തിയത്. കരിം ബെൻസേമയാണു ഫ്രാൻസിന്റെ 2 ഗോളുകളും നേടിയത്.
∙ 2004 യൂറോകപ്പിൽ ഗ്രീസിനോടു 2–1നു പോർച്ചുഗൽ തോറ്റ കളിയിൽ സ്കോർ ചെയ്താണു ക്രിസ്റ്റ്യാനോ രാജ്യാന്തര ഫുട്ബോളിലെ തന്റെ ഗോളടിക്കുതിപ്പു തുടങ്ങിയത്. അന്നു ക്രിസ്റ്റ്യാനോയ്ക്കു 19 വയസ്സ്. ഇപ്പോൾ 36.
∙ ലോകകപ്പിലും യൂറോ കപ്പിലുമായി ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന റെക്കോർഡും ക്രിസ്റ്റ്യാനോയ്ക്ക് (21 ഗോൾ). മുൻ ജർമൻതാരം മിറോസ്‌ലാവ് ക്ലോസെയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണു (19) മറികടന്നത്.
∙ TOP 10
(താരം, രാജ്യം, ആകെ മത്സരം, ഗോളുകൾ)
അലി ദേയ് (ഇറാൻ) 149 109
ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) 178 109
മുഖ്താർ ദാഹരി (മലേഷ്യ) 142 89
ഫെറങ്ക് പുസ്കാസ് (ഹംഗറി) 85 84
ഗോഡ്ഫ്രെ ചിതാലു (സാംബിയ) 111 79
സതാംപ്ടനിൽ ഇന്ത്യയെ വീഴ്ത്തിയതു ബാറ്റിങ്; ‘ഒന്നാം പ്രതി’ ക്യാപ്റ്റൻ കോലിയും
ഹുസൈൻ സയീദ് (ഇറാഖ്) 137 78
പെലെ (ബ്രസീൽ) 92 77
അലി മബ്ഖൂത് (യുഎഇ) 92 76
കുനിഷിഗെ കമമോട്ടോ (ജപ്പാൻ) 76 75
ബാഷർ അബ്ദുല്ല (കുവൈത്ത്) 134 75