Local News
ലക്ഷദ്വീപ് ജനതയുടെ സമാധാനം തകർക്കുന്ന കരി നിയമങ്ങൾക്കെതിരെ പോരാടാൻ ലക്ഷദ്വീപ് ജനതയോടൊപ്പം നിന്ന് എംഎസ്എഫ് നാലാംവാതുക്കൽ ശാഖ
ലക്ഷദ്വീപ് ജനതയുടെ വരുമാന മാർഗവും,പാൽ ഉത്പാദനവും ഇല്ലാതാക്കുകയും അവിടത്തെ സമാധാനം തകർക്കുന്ന കിരാത നിയമങ്ങൾക്കെതിരെ പോരാടാൻ ലക്ഷദ്വീപ് ജനതയോടൊപ്പം നിന്ന് എംഎസ്എഫ് നാലാംവാതുക്കൽ ശാഖ #AMUL_BOYCOTT ക്യാമ്പയിൻ സംഘടിപ്പിച്ചു..
അമ്പതോളം വീടുകളിലും,പ്രദേശത്തെ കടകളിലും ച്ചെന്ന് ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ ആവശ്യപ്പെട്ട് അമുൽ ഉത്പന്നങ്ങൾ ബഹിഷ്കരിച്ച് മറ്റു കമ്പനി ഉത്പന്നങ്ങൾ വാങ്ങാനും അഭ്യർത്ഥിച്ചു.എല്ലാവരും പൂർണപിന്തുണ അർപ്പിച്ചു സഹകരണ മനോഭാവം പ്രകടിപ്പിച്ചു.
വരും ദിവസങ്ങളിൽ ശാഖ തലത്തിൽ വീടുകളിലും,വാട്സാപ്പ് ഗ്രൂപ്പുകളിലുമായി ക്യാമ്പയിൻ ശക്തമാക്കാനും എംഎസ്എഫ് നാലാംവാതുക്കൽ ശാഖ കമ്മിറ്റി അറിയിച്ചു.
സിദ്ദീഖ് നാലാംവാതുക്കൽ ഇൻറെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ, കരീം നാലാംവാതുക്കൽ, യാസർ നാലാംവാതുക്കൽ, ഹമീദ്, മുനവ്വിർ, സൂഫി തുടങ്ങിയവർ പങ്കെടുത്തു.