Headlines
Loading...
ബേക്കല്‍ പൊലിസ്‌സ്റ്റേഷനിലെ ഹോംഗാര്‍ഡ്കെ.പി അരവിന്ദന് കേന്ദ്ര സേനയുടെ ആദരവ്

ബേക്കല്‍ പൊലിസ്‌സ്റ്റേഷനിലെ ഹോംഗാര്‍ഡ്കെ.പി അരവിന്ദന് കേന്ദ്ര സേനയുടെ ആദരവ്

കാസറഗോഡ്: ഇലക്ഷൻ്റെ ഭാഗമായി ജില്ലയിലെത്തിയ കേന്ദ്ര സേനായായ ബി എസ് എഫ് 29 ബറ്റാലിയന്‍ അല്‍ഫ കമ്പനി ബേക്കല്‍ പൊലിസ്‌സ്റ്റേഷനിലെ ഹോംഗാര്‍ഡിനെ ആദരിച്ചു. ഇലക്ഷന്റെ സുരക്ഷയ്ക്കായി മാര്‍ച്ച് 6 ന് ജില്ലയിലെത്തിയ കേന്ദ്രസേനയ്ക്ക് അന്ന് മുതല്‍ തിരഞ്ഞെടുപ്പ് ഫലം വരെ സഹായത്തിനായി ഒന്നിച്ച് നിന്നതിനാലാണ് ഹോംഗാര്‍ഡായ കെ.പി അരവിന്ദന് ആദരം നല്‍കിയത്. 

കേന്ദ്രസേനയ്ക്ക് പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുന്നതിനും സ്ഥലം പരിചയപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു റിട്ടയേര്‍ഡ് സൈനികന്‍ കൂടിയായ ഇദ്ദേഹം രണ്ട് മാസക്കാലം ഇവരോടൊപ്പം ഉണ്ടായത്. സേനാ കമാന്‍ഡന്റ് റാവുന്‍ റമന്‍ ശര്‍മ ആദരസൂചകമായി കെ.പി അരവിന്ദന് ഉപഹാരം സമ്മാനിച്ചു. പള്ളിക്കര ജി.എം.യു.പി സ്‌കൂളില്‍
ക്യാമ്പ് ചെയ്തിരുന്ന സേന തിങ്കളാഴ്ചയാണ് സേവനം പൂര്‍ത്തിയാക്കി മടങ്ങിയത്