Local News
പുതിയ അദ്ധ്യായന വർഷത്തെ മദ്രസ പാഠപുസ്തക വിതരണം തിങ്കളാഴ്ച അൽ മദ്രസത്തുൽ ദീനിയ നാലാംവാതുക്കലിൽ
ഉദുമ: പുതിയ അദ്ധ്യയന വർഷത്തെ ഒന്ന് മുതൽ 12 ക്ലാസ് വരെയുള്ള ഹയർസെക്കൻഡറി അൽ മദ്രസത്തുൽ ദീനിയായ വിദ്യാർത്ഥികളുടെ പാഠപുസ്തകം വിതരണോദ്ഘാടനം തിങ്കളാഴ്ച.
നാലാംവാതുക്കൽ അൽ മദ്രസത്തുൽ ദീനിയായ ഹാളിൽ വെച്ച് 31-05-2020ന് വൈകുന്നേരം 4 മണിക്ക് നടക്കും. വിതരണോദ്ഘാടനം നാലാംവാതുക്കൽ ഫാറൂഖ് ജുമാ മസ്ജിദ് ഇമാം മാഹിൻ റഹ്മാനി അഷാമിലി നിർവഹിക്കും.
പ്രസിഡൻറ് ഹുസൈൻ, ജമാഅത്ത് സെക്രട്ടറി ബഷീർ, മദ്രസ സദർ മുഅല്ലിം അബ്ദുൽ അസീസ് ദാരിമി, തുടങ്ങിയവർ പങ്കെടുക്കും.