Headlines
Loading...
മഞ്ചേശ്വരത്ത് എല്‍ഡിഎഫുകാർ യുഡിഎഫിനെ പിന്തുണയ്ക്കണം; ആവർത്തിച്ച് മുല്ലപ്പള്ളി

മഞ്ചേശ്വരത്ത് എല്‍ഡിഎഫുകാർ യുഡിഎഫിനെ പിന്തുണയ്ക്കണം; ആവർത്തിച്ച് മുല്ലപ്പള്ളി

മഞ്ചേശ്വരത്ത് എല്‍ഡിഎഫ് പിന്തുണ തേടിയ   കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെച്ചൊല്ലി കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. മഞ്ചേശ്വരത്ത് എല്‍ഡിഎഫ് വോട്ടര്‍മാര്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിച്ചു. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദുര്‍ബലനെന്നും മുല്ലപ്പള്ളി പറഞ്ഞു. 82 ഇടങ്ങളില്‍ എസ്ഡിപിഐ–സിപിഎം ധാരണയെന്നും ആരോപിച്ചു. അതേസമയം, മഞ്ചേശ്വരത്ത് ബിജെപിയെ ഒറ്റയ്്ക്ക് തോല്‍പിക്കുമെന്നും അതിന് ആരുടേയും പിന്തുണ വേണ്ടെന്നുമായിരുന്നു പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ സാഹചര്യമറിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്. 

മഞ്ചേശ്വരത്ത് എല്‍ഡിഎഫ് പിന്തുണതേടിയ മുല്ലപ്പള്ളിയുടേത് നാണംകെട്ട വര്‍ത്തമാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തിരിച്ചടിച്ചു. കൃപേഷിന്‍റെയും ശരത്്ലാലിന്‍റെയും ആത്മാവ് ഒരിക്കലും മുല്ലപ്പള്ളിയോട് പൊറുക്കില്ല. ഇങ്ങനെ പറയിപ്പിച്ചത് എന്‍ഡിഎ വിജയിക്കുമെന്ന ഭയമൂലമാണെന്നും യുഡിഎഫിന് ആശയ പാപ്പരത്തമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.