Headlines
Loading...
സംസ്ഥാനത്ത് നാളെ വോട്ടെടുപ്പ്; ഇരട്ടവോട്ടും കള്ളവോട്ടും തടയാന്‍ ശക്തമായ നടപടി

സംസ്ഥാനത്ത് നാളെ വോട്ടെടുപ്പ്; ഇരട്ടവോട്ടും കള്ളവോട്ടും തടയാന്‍ ശക്തമായ നടപടി

സംസ്ഥാനത്ത് നാളെ വോട്ടെടുപ്പ്. ഇരട്ടവോട്ടും കള്ളവോട്ടും തടയാന്‍ ശക്തമായ നടപടികള്‍. പോളിങ് ഉദ്യോഗസ്ഥര്‍ അതീവജാഗ്രത പാലിക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ നിര്‍ദേശം നല്‍കി. ക്രമസമാധാനം ഉറപ്പിക്കാനും വിപുലമായ സംവിധാനമൊരുക്കിയിട്ടുണ്ട്.  

ഇരട്ടവോട്ടും വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളും വന്‍വിവാദമായ സാഹചര്യത്തിലാണ് ഇവ തടയാനുള്ള ശക്തമായ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രിസൈഡിംങ് ഒാഫീസര്‍മാര്‍ മുതല്‍ കലക്ടര്‍മാര്‍വരെയുള്ള ജില്ലാതല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സാധ്യമായതെല്ലാം ചെയ്യണമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ നല്‍കിയ നിര്‍ദേശം. ഇരട്ടവോട്ടുള്ളവരുടെ പട്ടിക ബൂത്ത് ഏജന്‍റ് മാര്‍ക്കും നല്‍കും. കൂടാതെ സംശയമുള്ള വോട്ടര്‍മാരുടെ ചിത്രം മൊബയ്്ലില്‍ പകര്‍ത്തണം. ഇരട്ടവോട്ട് ലിസ്റ്റിലുള്ളവര്‍ വോട്ട് ചെയ്താല്‍ വിരലടയാളം വാങ്ങണം കൂടാതെ സക്ഷ്യപത്രവും ഒപ്പിട്ടു നല്‍കണം. 


59,292 പൊലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. 140 കമ്പനി കേന്ദ്രസേനയും സംസ്ഥാനത്തുണ്ട്. 3.5 ലക്ഷം ഉദ്യോഗസ്ഥരാണ് പോളിംങ് ചുമതലകളിലുള്ളത്. 2,74,46, 039 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 1,32,83724 പുരുഷന്‍മാരും 1,41,62,025 സ്ത്രീകളും 290 ട്രാന്‍സ്ജെന്‍ഡേഴ്സും വോര്‍ട്ടര്‍പട്ടികയിലുണ്ട്. 38,000 ഇരട്ടവോട്ടുകളാണുള്ളതെന്ന് തിര‍ഞ്ഞെടുപ്പ് കമ്മിഷന്‍ പറയുമ്പോള്‍ നാലരലക്ഷത്തോളം ഇരട്ടവോട്ടുകളുടെ പട്ടികയാണ് പ്രതിപക്ഷം പുറത്തു വിട്ടിരിക്കുന്നത്. അതിനാല്‍ 40771 പോളിംങ് ബൂത്തുകളിലും വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നത് വരെ നിതാന്തജാഗ്രത വേണ്ടിവരും.

ഏതാനും മണിക്കൂറുകള്‍ക്കകം മലയാളികള്‍ 140 ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ പോളിംങ് ബൂത്തിലേക്കെത്തും. സുതാര്യമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുകയാണ് ഉദ്യോഗസ്ഥസംവിധാനത്തിന്‍റേയും തിരഞ്ഞെടുപ്പ് കമ്മിഷന്റേയും ചുമതല. അതുറപ്പായാല്‍ ജനങ്ങള്‍ വിധിയെഴുതും , നിഷ്പക്ഷവും നിര്‍ഭയവുമായി