assembly election 2021
പോളിങ് ദിവസം ഇരട്ടവോട്ട് തടയാന്‍ അതിര്‍ത്തി അടയ്ക്കും; നിയന്ത്രണം കേന്ദ്രസേനയ്ക്ക്
തിരഞ്ഞെടുപ്പ് ദിവസം ചെക്പോസ്റ്റുകള്‍ അടഞ്ഞുകിടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. അതിര്‍ത്തികളില്‍ കേന്ദ്രസനയെയും വിന്യസിച്ചു. ഇരട്ടവോട്ടുളളവര്‍ തമിഴ്നാട്ടില്‍ നിന്നെത്തുമെന്ന ഹര്‍ജിയിലാണ് കമ്മിഷന്‍ നിലപാട് അറിയിച്ചത്. അരൂര്‍ മണ്ഡലത്തിലെ 39 പോളിങ് ബൂത്തുകളില്‍ വീഡിയോ–വെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. 39 ബുത്തുകളില്‍ ആറായിരത്തോളം ഇരട്ടവോട്ടുകളെന്ന് ഷാനിമോള്‍ ഉസ്മാന്‍ അറിയിച്ചു. ഇരട്ടവോട്ടുളളവര്‍ തമിഴ്നാട്ടില്‍ നിന്നെത്തുമെന്ന ഹര്‍ജിയിലാണ് കമ്മിഷന്റെ നിലപാട്. യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.