assembly election 2021
kasaragod
kerala
കളിക്കളങ്ങൾ കീഴടക്കി ബാലകൃഷ്ണൻ പെരിയ; ഉദുമക്ക് അന്താരാഷ്‌ട്ര സ്റ്റേഡിയം
ഉദുമ: ഒഴിവു ദിവസമായതിനാൽ ഉദുമ മണ്ഡലത്തിന്റെ മലയോരങ്ങൾ സന്ദർശിച്ച ഉദുമ യു ഡി എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ നിറഞ്ഞു നിൽക്കുന്ന കളിക്കളങ്ങളിലെ ആരവങ്ങൾക്കിടയിൽ കായിക താരങ്ങളുടെ ഹീറോയായി മാറി.ബേഡഡുക്കയിലും ദേലംപാടിയിലും വിവിധ സ്ഥലങ്ങളിൽ നടന്ന ടൂർണമെന്റുകളിൽ ചെന്ന് യുവാക്കളോട് നേരിട്ട് വോട്ടഭ്യർത്ഥിച്ചു.റവന്യു ഭൂമിയും കായിക താരങ്ങളും ഏറെയുള്ള മണ്ഡലത്തിൽ ഒരു അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം കൊണ്ടുവരാൻ നടപടി സ്വീകരിക്കുമെന്ന് സ്ഥാനാർഥി പറഞ്ഞു.കൂടാതെ ഓരോ പഞ്ചായത്തിലും കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാൻ കളിക്കളങ്ങൾ നിർമ്മിക്കുമെന്നും ബാലകൃഷ്ണൻ പെരിയ പറഞ്ഞു.യുവാക്കളുടെ പ്രതീക്ഷകൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്ക് വലിയ സ്വീകരണമാണ് അവർ നൽകിയത്.ബേഡഡുക്കയിലെ കൊളത്തൂരിൽ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ അനൗൺസറായിയു ഡി എഫ് സ്ഥാനാർഥി.
ബേഡഡുക്കയിൽ യു ഡി എഫ് നേതാക്കളായ ബി പി പ്രദീപ് കുമാർ,ബലരാമൻ നമ്പ്യാർ ,കുഞ്ഞികൃഷ്ണൻ മാടക്കല്ല് ,ഇ.മാധവൻ നായർ,ഉദയകുമാർ, രാധാകൃഷ്ണൻ ചേരിപ്പാടി തുടങ്ങിയവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.ഉച്ചയ്ക്ക് ശേഷം ദേലമ്പാടിയിൽ പള്ളഞ്ചി,പാണ്ടി,കൊറ്റുമ്പ,വെളളചേരി,പള്ളങ്കോട് ,പരപ്പ,ദേലമ്പാടി തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു.യു ഡി എഫ് നേതാക്കളായ എ ബി ബഷീർ,നന്ദകുമാർ,ടി കെ ദാമോദരൻ,സിറാജ് പാണ്ടി,ദാമോദരൻ,ചക്രപാണി കാട്ടിപ്പാറ,ഭരതൻ പള്ളഞ്ചി രമേശൻ ,മഹാലിംഗ മണിയാണി തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.