Headlines
Loading...
തുടർ ഭരണം ലഭിച്ചാൽ പിണറായി കേരളം വിൽക്കും : രമേശ് ചെന്നിത്തല

തുടർ ഭരണം ലഭിച്ചാൽ പിണറായി കേരളം വിൽക്കും : രമേശ് ചെന്നിത്തല

കേരളത്തിന്റെ ഭരണം ഇനിയും പിണറായി വിജയന്റെ കൈകളിൽ ഏൽപ്പിച്ചാൽ അദ്ദേഹം സംസ്ഥാനത്തെത്തന്നെ വിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.നരേന്ദ്രമോദി ആകാശം വിൽക്കുമ്പോൾ കടൽ വിൽക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്നു൦ ചെന്നിത്തല പറഞ്ഞു. ജനങ്ങളെ കബളിപ്പിച്ചു നൂറുകണക്കിന് അഴിമതികൾ നടക്കുമ്പോഴും പ്രതിപക്ഷം ഉണർന്നിരുന്നതാണ് വലിയ അപകടം ഒഴിവാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.കേരളത്തിൽ വ്യാപകമായി കള്ളവോട്ട് ആസൂത്രണം ചെയ്തതാണ് 4 ലക്ഷത്തോളം ഇരട്ടവോട്ടുകൾ ഉണ്ടായതെന്നും ഇത് കേരളത്തിൽ നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് ഉറപ്പിച്ചു പറഞ്ഞു.ഇതിനെയെല്ലാം അതിജീവിച്ചാണ് രാജ്‌മോഹൻ ഉണ്ണിത്താൻ അടക്കം ഇവിടെ ജയിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഉദുമ കണ്ട ഏറ്റവും പ്രഗത്ഭനായ സ്ഥാനാർത്ഥിയാണ് ബാലകൃഷ്ണൻ പെരിയയെന്നും ശക്തനായ പ്രാസംഗികൻ എന്നതുപോലെതന്നെ ശക്തനായ ഒരു പ്രവർത്തകനെന്നും അദ്ദേഹം ജയിച്ചുവരേണ്ടതു ഉദുമയുടെ ആവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ബാലകൃഷ്ണൻ പെരിയയെ ജയിപ്പിക്കാൻ ജനങ്ങളിറങ്ങികഴിഞ്ഞുവെന്നാണ് മനസിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒരുകള്ള കളികൾക്കും നേതാക്കന്മാർ നില്കരുതെന്നും പാർട്ടി ജയിച്ചാൽ മാത്രമേ ഗ്രൂപ്പ് പോലും ഉണ്ടാവുകയുള്ളൂവെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.ചെമ്മനാട് പഞ്ചായത്തിലെ മേൽ പ്പറമ്പിൽ നടന്ന യു ഡി എഫ് കുടുംബ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

യു ഡി എഫ് ഉദുമ നിയോജക മണ്ഡലം ചെയര്മാൻ കല്ലട്ര അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു.കൺവീനർ വി ആ വിദ്യാസാഗർ,രാജ്‌മോഹൻ ഉണ്ണിത്താൻ എം പി,സ്ഥാനാർഥി ബാലകൃഷ്‌ണൻ പെരിയ,ഹരീഷ് ബി നമ്പ്യാർ,എന്നിവർ സംസാരിച്ചു.മുൻ മന്ത്രി സി ടി അഹമ്മദ് അലി,ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ,അഡ്വ.സി കെ ശ്രീധരൻ,ടി ഇ അബ്ദുല്ല,കല്ലട്ര മാഹിൻ ഹാജി,ധന്യ സുരേഷ്,കെ ഇ എ ബക്കർ,സുഫൈജ അബൂബക്കർ,എംസി പ്രബാകരൻ,എബി ഷാഫി,ടിഡി കബീർ തെക്കിൽ,കരുൺതാപ്പ,ഗീതാകൃഷ്ണൻ,സാജിദ് മവ്വൽ,ഹാജി അബ്ദുല്ല ഹുസൈൻ,അഡ്വ ശ്രിജിത് മാടക്കൽ,പികെ ഫൈസൽ,കെ വി പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.