Headlines
Loading...
മദ്യപിച്ച് മൃഗശാലയുടെ മതില്‍ ചാടിക്കടന്നയാളെ സിംഹം ആക്രമിച്ചു; ഗുരുതര പരിക്ക്

മദ്യപിച്ച് മൃഗശാലയുടെ മതില്‍ ചാടിക്കടന്നയാളെ സിംഹം ആക്രമിച്ചു; ഗുരുതര പരിക്ക്

കൊൽക്കത്ത: കൊൽക്കത്തയിലെ മൃഗശാലയിൽ സിംഹത്തിന്റെ ആക്രമണമേറ്റ നാൽപതുകാരന് ഗുരുതര പരിക്ക്. മദ്യപിച്ച് മൃഗശാലയിലെത്തിയ ഇയാൾ സിംഹത്തിന്റെ കൂടിനു സമീപത്തെ മതിൽ മറികടന്ന് ഉളളിൽ എത്തിയപ്പോഴാണ് സിംഹം ആക്രമിച്ചതെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.

ജീവനക്കാർ ഇയാളെ കൂട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നതിന് മുൻപ് സിംഹം ആക്രമിക്കുകയായിരന്നു. തോളിനും കഴുത്തിനും പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

മദ്യപിച്ച് ബോധമില്ലാതായ ഇയാൾ മതിലിന് മുകളിലൂടെ ചാടിക്കടന്ന് സിംഹത്തിന്റെ കൂടിന് സമീപം എത്തുകയായിരുന്നു. സിംഹത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്തുമ്പോഴേക്കും ഇയാൾക്ക് മാരകമായി പരിക്കേറ്റിരുന്നു.

നേരത്തെ തിരുവനന്തപുരം മൃഗശാലയിലും സമാനമായ സംഭവം ഉണ്ടായിരന്നു. സിംഹത്തിന്റെ കൂടിന് സമീപത്തേക്ക് എത്തിയയാളെ ജീവനക്കാർ ഇടപെട്ട് രക്ഷിച്ചതിനാൽ അന്ന് വലിയ അപകടം ഒഴിവായിരുന്നു

Summary: Lion attacks drunken jumper; Serious injury