Headlines
Loading...
മാവേലിക്കരയില്‍ ബിജെപിക്ക് വേണ്ടി മുന്‍ ഡി.വൈ.എഫ്.ഐ നേതാവ്; തിരൂരില്‍ കാലിക്കറ്റ് മുന്‍ വിസി

മാവേലിക്കരയില്‍ ബിജെപിക്ക് വേണ്ടി മുന്‍ ഡി.വൈ.എഫ്.ഐ നേതാവ്; തിരൂരില്‍ കാലിക്കറ്റ് മുന്‍ വിസി

കോഴിക്കോട്: സംവരണ മണ്ഡലമായ മാവേലിക്കരയിൽ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് ഡി.വൈ.എഫ്.ഐ നേതാവായിരുന്ന കെ.സഞ്ജു. ബി.ജെ.പി.സ്ഥാനാർഥി പട്ടികയിൽ സഞ്ജുവുൾപ്പടെ ഒട്ടേറെ അപ്രതീക്ഷത സ്ഥാനാർഥികളാണ് ഇടംപിടിച്ചത്.

കോൺഗ്രസ് വിട്ടുവന്ന പന്തളം പ്രതാപൻ അടൂരിൽ നിന്നാണ് ബിജെപിക്ക് വേണ്ടി ജനവിധി തേടുന്നത്. തിരൂരിൽ കാലിക്കറ്റ് മുൻ വൈസ് ചാൻസലറായിരുന്ന ഡോ.അബ്ദുൾ സലാമാണ് ബി.ജെ.പി. സ്ഥാനാർഥി.

മാനന്തവാടിയിൽ നിന്ന് സി.കെ.ജാനു മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നറുക്ക് വീണത് മണിക്കുട്ടനാണ്. 12 സ്ത്രീകളാണ് സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇരിക്കൂറിൽ നിന്ന് അനിയമ്മ രാജേന്ദ്രൻ, പേരാവൂരിൽ നിന്ന് സ്മിത ജയമോഹൻ, കോഴിക്കോട് സൗത്തിൽ നിന്ന് നവ്യ ഹരിദാസ്, കൊണ്ടോട്ടിയിൽ നിന്ന് ഷീബ ഉണ്ണികൃഷ്ണൻ, ഗുരുവായൂരിൽ നിന്ന് അഡ്വ.നിവേദിത, എറണാകുളത്ത് നിന്ന് പദ്മജ എസ്. മേനോൻ, കുന്നത്തുനാട്ടിൽ നിന്ന് രേണു സുരേഷ് , ഉടുമ്പൻചോലയിൽ നിന്ന് രമ്യ രവീന്ദ്രൻ, പാലയിൽ നിന്ന് പ്രമീള ദേവി, കോട്ടയത്ത് നിന്ന് മിനർവ മോഹൻ, കുന്നത്തൂർ- രാജി പ്രസാദ്, ചിറയിൻകീഴിൽ നിന്ന് ആശാനാഥ് എന്നിവരാണ് മത്സരിക്കുന്നത്.