Headlines
Loading...
അനധികൃത നിയമനം : പി എസ് സി ഓഫീസിന് മുന്നില്‍ യൂത്ത് ലീഗ് റീത്ത് വെച്ചു

അനധികൃത നിയമനം : പി എസ് സി ഓഫീസിന് മുന്നില്‍ യൂത്ത് ലീഗ് റീത്ത് വെച്ചു

അനധികൃത നിയമനം : പി എസ് സി ഓഫീസിന് മുന്നില്‍ യൂത്ത് ലീഗ് റീത്ത് വെച്ചു

കോഴിക്കോട്. ബന്ധു നിയമനങ്ങളും പാർട്ടി നിയമനങ്ങളും നിർബാധം നടത്തി പി.എസ്.സിയെ നോക്കുകുത്തിയാക്കുന്ന ഇടതു സർക്കാരിനെതിരെ പി.എസ്.സി ഓഫീസിനു മുന്നിൽ റീത്ത് വെക്കൽ സമരം നടത്തി പ്രതിഷേധിച്ച് യൂത്ത്‌ലീഗ്. സി.പി.എം, ഡി. വൈ.എഫ്.ഐ നേതാക്കളുടെ ജീവിത പങ്കാളിയോ സഹോദരിയോ ആവുക എന്നത് നിയമനം ലഭിക്കാൻ അധിക യോഗ്യതയായി ഇടതു സർക്കാർ മാറ്റിയെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി പി.എസ്.സി ഓഫീസിനു മുന്നിൽ പരിപാടി ഉദ്ഘാടനം ചെയ്ത യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ പറഞ്ഞു. എം.ബി രാജേഷിന്റെ ഭാര്യ, എ.എൻ ഷംസീറിന്റെ ഭാര്യ, എ.എ റഹീമിന്റെ സഹോദരി തുടങ്ങിയവരുടേത് നിയമന അട്ടിമറിയാണെന്നും ഇത് വഴി സി.പി.എം നേതാക്കൾ കേരളത്തിലെ യുവജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്നും സുബൈർ പറഞ്ഞു. 

പ്രതിഷേധ പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് സാജിദ് നടുവണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ റഷീദ്, സി ജാഫർ സാദിഖ്, എ ഷിജിത് ഖാൻ, ഷഫീഖ് അരക്കിണർ, എസ് വി ഷൗലിഖ്, ഒ എം നൗഷാദ്, കെ. ജാഫർസാദിഖ്, ശിഹാബ് നല്ലളം, ടി പി എം ജിഷാൻ, റിഷാദ് പുതിയങ്ങാടി നേതൃത്വം നൽകി.