kerala
സീറ്റ് ചർച്ച നടന്നിട്ടില്ല; മാണി. സി. കാപ്പന്റെ മുന്നണി മാറ്റം എൽഡിഎഫിന് കോട്ടം ഉണ്ടാക്കില്ലെന്ന് ജോസ്. കെ. മാണി
മാണി. സി. കാപ്പന്റെ മുന്നണി മാറ്റം എൽഡിഎഫിന് കോട്ടം ഉണ്ടാക്കില്ലെന്ന് ജോസ്. കെ. മാണി. സീറ്റുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയിൽ ഇതുവരെ ചർച്ച നടന്നിട്ടില്ല. നടക്കാത്ത കാര്യത്തിന് വേണ്ടി തർക്കം ഉന്നയിക്കേണ്ട കാര്യമില്ല. തർക്കം ഉയരുമ്പോഴാണ് വിഷയം മുന്നണിക്കകത്ത് ചർച്ച ചെയ്യേണ്ടത്. ഇവിടെ അങ്ങനെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ജോസ്. കെ. മാണി പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ജോസ്. കെ. മാണിയുടെ പ്രതികരണം.