kasaragod
കാമുകിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാമുകനെതിരെ കേസ്സ്
കാസർകോട്: കാമുകിയെ എലിവിഷം കഴിക്കാൻ പ്രേരിപ്പിച്ചെന്ന പരാതിയിൽ കാമുകനെതിരെ പോലീസ് കേസ്സ്. കുമ്പള ശാന്തിപ്പള്ളം ബത്രമ്പാടി ഹൗസിലെ കമലാക്ഷന്റെ മകൻ ആതിരയാണ് 19, പരാതിക്കാരി. ജനുവരി 29-നാണ് ആതിരയെ എലിവിഷം അകത്തു ചെന്ന് അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബദിയടുക്ക നീർച്ചാലിലെ ചേതൻരാജും ആതിരയും തമ്മിൽ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പെൺകുട്ടി പ്രണയത്തിൽ നിന്നും പിൻമാറി. ഇതേതുടർന്ന് ജനുവരി 29-ന് ചേതൻരാജ് ആതിര ജോലി ചെയ്യുന്ന കാസർകോട് പഴയ ബസ്്സ്റ്റാന്റിലെ ഓൺലൈൻ സെന്ററിലെത്തി ഭീഷണിപ്പെടുത്തുകയും എലിവിഷം നൽകി കഴിക്കാൻ നിർബ്ബന്ധിക്കുകയായിരുന്നുെവന്നാണ് പരാതി.