Headlines
Loading...
പാചക വാതക സിലിണ്ടറിന് വിലകൂട്ടി

പാചക വാതക സിലിണ്ടറിന് വിലകൂട്ടി

പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 26 രൂപയാണ് കൂട്ടിയത്.ഇന്ന് മുതൽ വിലവര്‍ധനവ് പ്രാബല്യത്തിലായി. സിലിണ്ടറിന് 726 രൂപ നല്‍കേണ്ടി വരും . കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വിലവര്‍ധനവാണിത്.അതിനിടെയാണ് ഇന്ന് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്നും കൂട്ടിയത്. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 86 രൂപ 75 പൈസയായി. ഡീസലിന് ഇന്ന് 80 രൂപ 97 പൈസയായി. കോഴിക്കോട് പെട്രോളിന് 86 രൂപ 80 പൈസയും, ഡീസലിന് 81 രൂപ 06 പൈസയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 88 രൂപ 63 പൈസയും ഡീസലിന് 82 രൂപ 70 പൈസയുമാണ്.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ധന വില കൂടുന്നത്.