Headlines
Loading...
ഹരിശങ്കർ കാസർകോട് ജില്ലാ പോലീസ് മേധാവി

ഹരിശങ്കർ കാസർകോട് ജില്ലാ പോലീസ് മേധാവി

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥലം മാറ്റത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയെ കോട്ടയത്തേക്ക് മാറ്റി. വിജിലന്‍സ് എസ്.പി. എസ്. ഹരിശങ്കറിനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. സംസ്ഥാനത്ത് പല ജില്ലകളിലും എസ്.പി. മാര്‍ക്ക് സ്ഥലം മാറ്റമുണ്ട്. പാലക്കാട് ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ മലപ്പുറത്തേക്ക് മാറ്റി. മലപ്പുറം എസ്.പി. യു. അബ്ദുല്‍ കരീമിനെ മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് കമാണ്ടന്റായി നിയമിച്ചു.