Headlines
Loading...
വിഎസ് കവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു; സ്ഥാനം ഒഴിയുകയാണെന്ന് സൂചന

വിഎസ് കവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു; സ്ഥാനം ഒഴിയുകയാണെന്ന് സൂചന

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനം വിഎസ് അച്യുതാനന്ദൻ ഒഴിയുന്നു. ഇതിന് മുന്നോടിയായി ഇന്നലെ കവടിയാറിലെ ഔദ്യോഗിക വസതി വിഎസ് ഒഴിഞ്ഞു. ബാർട്ടൺ ഹില്ലിനെ വീട്ടിലേക്ക് താമസം മാറ്റി. പ്രായാധിക്യവും അനാരോഗ്യവും കണക്കിലെടുത്താണ് സ്ഥനം ഒഴിയുന്നത്.

നിലവിൽ ഭരണപരിഷ്‌കാര കമ്മീഷൻ അദ്ധ്യക്ഷന്റെ ചുമതല വിഎസ് നിർവ്വഹിക്കുന്നുണ്ട്. അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കഴിഞ്ഞാലുടൻ ചുമതലകളിൽ നിന്നും ഒഴിയും. 2016 ജൂലൈയിലാണ് വിഎസ് അച്യുതാനന്ദൻ ക്യാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌കാര കമ്മീഷന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ഔദ്യോഗിക വസതി ഒഴിയാനായിരുന്നു നേരത്തെ വിഎസ് തീരുമാനിച്ചത്. എന്നാൽ അന്ന് അതിന് സാധിച്ചില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വസതി ഒഴിയാൻ തീരുമാനിക്കുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കുറച്ച് ദിവസങ്ങളായി പൊതുപരിപാടിയിൽ നിന്നും വിട്ട് നിൽക്കുകയാണ് വിഎസ്.