Headlines
Loading...
വൈദ്യുതി വാഹനങ്ങള്‍ക്കായി കേരളത്തിലുടനീളം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ കെഎസ്ഇബി

വൈദ്യുതി വാഹനങ്ങള്‍ക്കായി കേരളത്തിലുടനീളം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കാന്‍ കെഎസ്ഇബി

പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കാന്‍ തയാറെടുത്ത് കെഎസ്ഇബി. സംസ്ഥാന സര്‍ക്കാരിന്റെ ഇ – വെഹിക്കിള്‍ നയപ്രകാരം, കെഎസ്ഇബിയാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കുള്ള നോഡല്‍ ഏജന്‍സി.
ആദ്യപടിയായി കെഎസ്ഇബി ആറിടത്ത് വൈദ്യുത ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

നേമം, ഇലക്ട്രിക്കല്‍ സെക്ഷന്‍, തിരുവനന്തപുരം, ഓലൈ, ഇലക്ട്രിക്കല്‍ സെക്ഷന്‍, കൊല്ലം, പാലാരിവട്ടം, വൈദ്യുതി ഭവനം, എറണാകുളം, വിയ്യൂര്‍, സബ്‌സ്റ്റേഷന്‍, തൃശ്ശൂര്‍, നല്ലളം, സബ്‌സ്റ്റേഷന്‍, കോഴിക്കോട്, ചൊവ്വ, സബ്‌സ്റ്റേഷന്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ചാര്‍ജിംഗ് സ്റ്റേഷനുകളുള്ളത്.

വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബിയുടെ വൈദ്യുത കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് ഫെബ്രുവരി ആറു വരെ തികച്ചും സൗജന്യമായി കാര്‍ ചാര്‍ജ് ചെയ്യാം. കെ എസ്ഇബിയുടെ ആറ് വൈദ്യുത കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഇക്കഴിഞ്ഞ നവംബര്‍ ഏഴ് മുതല്‍ ഇത് സൗജന്യമാണ്. കൂടാതെ എല്ലാ ജില്ലകളിലുമായി 56 ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെഎസ്ഇബിഎല്‍ ആരംഭിച്ചിട്ടുണ്ട്. അതില്‍ സര്‍ക്കാര്‍ പൊതുമേഖലാ ഉടമസ്ഥതയിലുള്ള 12 സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുന്നു.