Headlines
Loading...
കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണവുമായി രണ്ടു പേർ പിടിയിൽ

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട; ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണവുമായി രണ്ടു പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടി രൂപയുടെ 2.451 കിലോ സ്വർണ്ണമാണ് പിടികൂടിയത്. ഡിആർഐ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെടുത്തത്.
 
ട്രോളി ബാഗിന്റെ ബീഡിംഗ് രൂപത്തിൽ ഒളിപ്പിച്ച നിലയിലും എമർജെൻസി ലാമ്പിൽ ഒളിപ്പിച്ച നിലയിലുമാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ പിടിയിലായി. മലപ്പുറം സ്വദേശിയായ കട്ടേക്കാടൻ സഫർ, ഇരിങ്ങാലക്കുട സ്വദേശി ജിജിൻ എന്നിവരാണ് അറസ്റ്റിലായത്. 96.5 ലക്ഷം വിലമതിക്കുന്ന 1866 ഗ്രാം സ്വർണ്ണമാണ് സഫറിൽ നിന്നും പിടിച്ചെടുത്തത്. ദോഹയിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. പതിനാറ് സ്വർണ്ണക്കട്ടികളാണ് ഇയാൾ എമർജൻസി ലാമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 585 ഗ്രാം സ്വർണ്ണമാണ് ജിജിനിൽ നിന്നും പിടിച്ചെടുത്തത്.