national
അയോധ്യ രാമക്ഷേത്ര നിർമാണത്തിന് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ക്ഷേത്രനിർമാണത്തിനായി രാജ്യ വ്യാപകമായി നടക്കുന്ന ധനസമാഹരണത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി തുക നൽകിയത്.
തന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്നാണ് രാഷ്ട്രപതി തുക നൽകിയത്. ക്ഷേത്ര നിർമാണത്തിന് നേതൃത്വം നൽകുന്ന രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ഗോവിന്ദ ദേവ് ഗിരിജി മഹാരാജിന്റെ നേതൃത്വത്തിലുള്ള സംഘം തുക കൈപ്പറ്റി.