Headlines
Loading...
സിനിമാ സംഘടന പ്രതിനിധികൾ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

സിനിമാ സംഘടന പ്രതിനിധികൾ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

സിനിമാ സംഘടന പ്രതിനിധികൾ ഇന്ന് മുഖ്യമന്ത്രിയുമായി തിരുവനന്തപുത്ത് കൂടിക്കാഴ്ച നടത്തും. ചലച്ചിത്ര മേഖലക്കായി ആവശ്യപ്പെട്ട ഇളവുകളെപ്പറ്റിയാണ് ചർച്ച. വിനോദ നികുതിയും വൈദ്യുതി ഫിക്‌സഡ് ചാർജ്ജും ഒഴിവാക്കാതെ തിയേറ്ററുകളിൽ പ്രദർശനം പുനരാരംഭിക്കാൻ ആവില്ലെന്ന നിലപാടിലാണ് സംഘടനകൾ.

ഇളവുകൾ ലഭിച്ചില്ലെങ്കിൽ പതിമൂന്നാം തീയതി വിജയ് യുടെ തമിഴ് ചിത്രം മാസ്റ്റേഴ്‌സ് പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനിടെ കൊച്ചിയിൽ നിർമ്മാതക്കളുടെ യോഗവും പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ വിളിച്ചിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുന്നതും പൂർത്തിയാക്കിയതുമായ ചിത്രങ്ങളുടെ നിർമ്മാതാക്കൾ യോഗത്തിൽ പങ്കെടുക്കും