Headlines
Loading...
താമര ചിഹ്നത്തിൽ മത്സരിച്ച സിപിഐഎം മുൻ ഏരിയ സെക്രട്ടറി പി. എസ് സുമന് ജയം

താമര ചിഹ്നത്തിൽ മത്സരിച്ച സിപിഐഎം മുൻ ഏരിയ സെക്രട്ടറി പി. എസ് സുമന് ജയം

കൊല്ലം ഏരൂർ പഞ്ചായത്തിൽ നിന്ന് ജനവിധി തേടിയ സിപിഐഎം അഞ്ചൽ മുൻ ഏരിയ സെക്രട്ടറി പി. എസ് സുമന് ജയം. ഏരൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്നാണ് സുമൻ വിജയിച്ചത്. സിപിഐഎം വിട്ട് ബിജെപിയിൽ ചേക്കേറിയ സുമൻ ഇത്തവണ താമര ചിഹ്നത്തിലാണ് ജനവിധി തേടിയത്.

കൊല്ലത്തെ കിഴക്കൻ മേഖലയിലെ സിപിഐഎമ്മിന്റെ മുഖമായിരുന്നു സുമൻ. സി.പി.ഐ. നേതാവും പുനലൂര്‍ മുന്‍ എം.എല്‍.എയുമായ പി.കെ. ശ്രീനിവാസന്റെ മകനാണ്. സി.പി.ഐ. മുന്‍ എം.എല്‍.എയായ പി.എസ്. സുപാലിന്റെ സഹോദരന്‍ കൂടിയാണ് സുമന്‍. മൂന്നുവര്‍ഷം മുന്‍പാണ് സിപിഐഎമ്മുമായി സുമന്‍ തെറ്റിയത്. പിന്നീട് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി അടുത്തു. കാലങ്ങളായി ഇടതു കുത്തകയായിരുന്നു ഏരൂർ പതിനാലാം വാർ‍ഡ്.