kerala
ദില്ലി ചലോ മാർച്ച് രണ്ടാം സ്വാതന്ത്ര്യ സമരം; ഫാ: ജോസഫ് കാവനാടിയിൽ
പയ്യാവൂർ : എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുക വഴി അടിച്ചമർത്തപ്പെട്ടവരുടെ ഉയർത്തെഴുനേൽപ്പാണ് ദില്ലി ചലോ മാർച്ചെന്നും കർഷക സമരത്തെ ഉരുക്കു മുഷ്ടി കൊണ്ട് തോൽപ്പിക്കാൻ ഒരു ശക്തിക്കും കഴിയില്ല എന്നും കർഷക നിലനിൽപ്പിനു വേണ്ടിയുള്ള രണ്ടാം സ്വാതന്ത്ര്യസമരമാണ് ഡൽഹിയിൽ നടക്കുന്നതെന്നും രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന വൈസ് ചെയർമാൻ ഫാ: ജോസഫ് കാവനാടിയിൽ.ദില്ലി ചലോ മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന ഐക്യദാർഢ്യ പ്രക്ഷോഭങ്ങളുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം പയ്യാവൂർ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന ജനറൽ കൺവീനർ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു.കർഷക ഐക്യവേദി സംസ്ഥാന ചെയർമാൻ ജയിംസ് പന്ന്യാംമാക്കൽ,രാഷ്ട്രീയ കിസാൻ മഹാ സംഘ് ജില്ലാ ചെയർമാൻ സുരേഷ് കുമാർ ഓടാപന്തിയിൽ , ഇൻഫാം അതിരൂപത സെക്രട്ടറി സണ്ണി തുണ്ടത്തിൽ ,ഭാരവാഹികളായ ജോസഫ് വടക്കേക്കര, ഹംസ പുല്ലാട്ടിൽ,ടോമി സെബാസ്റ്റ്യൻ, മാത്യു മുണ്ടിയാനിയിൽ, അഗസ്റ്റ്യൻ വെള്ളാരംകുന്നേൽ, ലാലിച്ചൻ ശാലോം, ആനന്ദൻ പയ്യാവൂർ, അമൽ കുര്യൻ, മാത്യു ആലുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.. വിവിധ കേന്ദ്രങ്ങളിൽ നടന്ന ഐക്യദാർഢ്യ സമ്മേളനങ്ങൾക്ക് അഡ്വ.ബിനോയ് തോമസ്, സുരേഷ് കുമാർ , ജയിംസ് പന്ന്യാംമാക്കൽ ജോസഫ് വടക്കേക്കര, സിബി ജോൺ, ജോയി കണ്ടത്തിക്കുടി തുടങ്ങിയവർ നേതൃത്വം നൽകി.