Headlines
Loading...
കേരള ഗ്രാമീണ്‍ ബാങ്ക് കൂടുതൽ വ്യക്തിഗത വായ്പാ പദ്ധതികൾ പ്രഖ്യാപിച്ചു

കേരള ഗ്രാമീണ്‍ ബാങ്ക് കൂടുതൽ വ്യക്തിഗത വായ്പാ പദ്ധതികൾ പ്രഖ്യാപിച്ചു

കൊച്ചി : കേരള ഗ്രാമീണ്‍ ബാങ്ക് 15 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും ആകര്‍ഷകമായ പലിശ നിരക്കുമുള്ള വ്യക്തിഗത വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രാമീണ്‍ ഈസി ലോണ്‍ എന്ന വായ്പ ശമ്ബളക്കാര്‍ക്കും ബിസിനസുകാര്‍ക്കും കര്‍ഷകര്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും മറ്റുവരുമാനക്കാര്‍ക്കുമാണ് ലഭിക്കുക.

ഭൂമി പണയത്തിന്മേല്‍ 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതാണ്. പ്രതിമാസ ഗഡു ഒരു ലക്ഷത്തിന് 1105 രൂപ എന്ന നിരക്കിലാണുള്ളത്. ബാങ്കിന്റെ ഏതു ശാഖയിലും വായ്പ ലഭ്യമാണെന്ന് കേരള ഗ്രാമീണ്‍ ബാങ്കിന്റെ എറണാകുളം റീജിയണല്‍ മാനേജര്‍ കെ. ഹരീന്ദ്രന്‍ അറിയിക്കുകയുണ്ടായി.