Headlines
Loading...
കാശ് പൊടിച്ച്‌ സ്റ്റേഡിയം പരിപാടി നടത്തി സുഖിപ്പിച്ചതിന് കിട്ടി - ട്രംപിന്‌റെ മകന്‌റെ ലോകമാപ്പില്‍ ഇന്ത്യ ശത്രുരാജ്യമായെന്ന് ശശി തരൂര്‍

കാശ് പൊടിച്ച്‌ സ്റ്റേഡിയം പരിപാടി നടത്തി സുഖിപ്പിച്ചതിന് കിട്ടി - ട്രംപിന്‌റെ മകന്‌റെ ലോകമാപ്പില്‍ ഇന്ത്യ ശത്രുരാജ്യമായെന്ന് ശശി തരൂര്‍

ഇലക്ടറല്‍ മാപ്പ് പ്രെഡിക്ഷന്‍ എന്ന പേരില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‌റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ പങ്കുവച്ച ലോക ഭൂപടം വിവാദമായി. കോടികള്‍ പൊടിച്ച സ്റ്റേഡിയം പരിപാടികള്‍ക്കൊടുവില്‍ ഇന്ത്യ, അമേരിക്കയെ സംബന്ധിച്ച്‌ ഒരു വൃത്തികെട്ട സ്ഥലവും ചൈന പോലൊരു ശത്രുരാജ്യവുമായാണ് കാണുന്നത് എന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഇതിനോട് പ്രതികരിച്ചു. കാശ്മീരിനേയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളേയും ഇന്ത്യയില്‍ നിന്ന് മുറിച്ചുമാറ്റിയതായും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. കാശ്മീരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമില്ലാത്ത ഇന്ത്യക്ക് നീല നിറവും യുഎസ് അടക്കമുള്ള മറ്റ് രാജ്യങ്ങള്‍ക്ക് ചുവപ്പുനിറവുമാണ്. ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്ക, ചൈന, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നീലയും.