സഊദിയിലിന്ന് പുതിയ കേസുകള്‍ 302 , രോഗബാധിതരിലിധികം റിയാദില്‍ അതിതീവ്രതാ വിഭാഗത്തിലുള്ളവര്‍ 698 പേര്‍ , രോഗമുക്തി നേടിയത് 407 പേര്‍
റിയാദ്: സഊദിയിൽഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 302 പേര്‍ 407 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.80 ശതമാനമായി ഉയര്‍ന്നു. അതേസമയം 17 കോവിഡ് മരണവും സ്ഥിരീകരിച്ചു. 70 പേര്‍ക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. നവംബര്‍ ഇരുപത്തിയെഴ് വരെ രാജ്യത്ത് ഇതുവരെ ആകെ 95,05,393 സ്രവസാമ്ബിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 51,949 സ്രവസാമ്ബിളുകള്‍ ടെസ്റ്റ് നടത്തി.
കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങള്‍, ജിദ്ദ 28, യാമ്ബു 18, മദീന 17, ദഹറാന്‍ 14, മക്ക 14 തുടങ്ങി സൗദിയിലെ 64 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 5,445 രോഗികള്‍ നിലവില്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 698 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ 356,691 ഉം മരണ നിരക്ക് 5857 ഉം രോഗമുക്തി നേടിയവര്‍ 345,622 ആയി.രാജ്യത്ത് ഇനി ചികിത്സയിലുള്ളത് 5,212 പേര്‍ മാത്രം.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറു കോടി പത്നിന്നാല് ലക്ഷത്തിന് മുകളിലാണ് ഇതുവരെ, 1,440,622 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 42,527,474 ആയി. ചികിത്സയിലുള്ളവര്‍ 17,482,243, പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്.
*യുഎഇയില്‍ 1,283 പേര്‍ക്ക് കൂടി കൊവിഡ് 19.*
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 145,103 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
അബുദാബി: യുഎഇയില്‍ വെള്ളിയാഴ്ച മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി 1,283 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ചികിത്സയിലായിരുന്ന 838 പേരാണ് രോഗമുക്തരായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 145,103 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 165,250 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 152,708 പേരും ഇതിനോടകം രോഗമുക്തരായി.
567 മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 11,975 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. യുഎഇയില്‍ ഇതുവരെ 1.62 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.
കുവൈത്തിൽ 330 പുതിയ കേസുകള്‍; 717 രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തില്‍ വ്യാഴാഴ്ച 330 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 1,41,547 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 717 പേര്‍ ഉള്‍പ്പെടെ 1,34,750 പേര്‍ രോഗമുക്തി നേടി. ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 872 ആയി. ബാക്കി 5925 പേരാണ് ചികിത്സയിലുള്ളത്.
80 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
7458 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 10,75,651 പേര്‍ക്കാണ് കുവൈത്തില്‍ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. ദിവസങ്ങളായി പുതിയ കേസുകളേക്കാള്‍ കൂടുതലാണ് രോഗമുക്തി.
വ്യാഴാഴ്ച ഇത് ഇരട്ടിയിലധികമായി. അതുകൊണ്ടുതന്നെ ആകെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു. പുതിയ കേസുകളുടെയും മരണങ്ങളുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണം കുറഞ്ഞുവരുന്നത് രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാവുന്നതിെന്റ ലക്ഷണമായി വിലയിരുത്തുന്നുണ്ട്.
ചികിത്സയിലുള്ളവര്‍ രണ്ടാഴ്ചക്കിടെ 3000ത്തോളം കുറഞ്ഞു. ഇനി 5925 പേര്‍ മാത്രമേ ചികിത്സയിലുള്ളൂ. പുതിയ കേസുകളും രോഗമുക്തിയും നിലവിലെ ശരാശരിയില്‍ തുടരുകയാണെങ്കില്‍ ഒരു മാസത്തിനകം കോവിഡ് നിയന്ത്രണ വിധേയമാവും.
തീവ്ര പരിചരണ വിഭാഗത്തിലുള്ളവര്‍ 140ന് മുകളിലുണ്ടായിരുന്നതാണ് ക്രമേണ കുറഞ്ഞുവന്ന് 80ല്‍ എത്തിയത്. ഒമ്ബതും പത്തും ആയിരുന്ന മരണ നിരക്ക് ഒന്നോ രണ്ടോ ആയി കുറഞ്ഞതും ആശ്വാസമാണ്. കേസുകള്‍ കൂടിവരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നതനിടെയാണ് ഇൗ മാസം സ്ഥിതി മെച്ചമാവുന്നത്.
ഖത്തറില്‍ 184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഖത്തറില്‍ ഇന്ന് 184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 172 പേര്‍ രോഗമുക്തരായി.
ഇതോടെ രാജ്യത്ത് രോഗ മുക്തരായവരുടെ എണ്ണം 135,370 ആയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
പുതുതായി വൈറസ് സ്ഥിരീകരിച്ചതില്‍ 34 പേര്‍ വിദേശത്തു നിന്നും വന്നവരാണ്.
ഖത്തറില്‍ ഇതുവരെ 138,259 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ച്. 237 പേര്‍ മരിക്കുകയും ചെയ്തു. 2,643 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3612 പേര്‍ വൈറസ് ടെസ്റ്റെടുത്തു. പുതുതായി 32 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 270 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്
ബഹ്റൈനില്‍169 പേര്‍ക്ക് കൂടി കോവിഡ്
മനാമ: ബഹ്റൈനില്‍ 169 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 97 പേര്‍ പ്രവാസികളാണ്. 71 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും ഒരാള്‍ക്ക് യാത്രയിലൂടെയുമാണ് രോഗം പകര്‍ന്നത്. നിലവില്‍ 1510 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വ്യാഴാഴ്ച ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു.
81 വയസുള്ള സ്വദേശിയാണ് മരിച്ചത്. പുതുതായി 169 പേര്‍ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 84,335 ആയി ഉയര്‍ന്നു.