Headlines
Loading...
സൈഡ് കൊടുക്കുന്നതിനിടെ മത്സ്യം കയറ്റി വന്ന ലോറി മറിഞ്ഞു; റോഡിൽ ചെമ്മീൻ ചാകര

സൈഡ് കൊടുക്കുന്നതിനിടെ മത്സ്യം കയറ്റി വന്ന ലോറി മറിഞ്ഞു; റോഡിൽ ചെമ്മീൻ ചാകര

 അമ്പലപ്പുഴ : ദേശീയപാതയില്‍ തോട്ടപ്പള്ളി കൊട്ടാരവളവിനു സമീപം ചെമ്മീന്‍ കയറ്റി വന്ന മിനി ലോറി മറിഞ്ഞു. ഇന്നലെ രാവിലെ 9 ഓടെ ആയിരുന്നു അപകടം.നീണ്ടകരയില്‍ നിന്നും എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന മിനിലോറി മറ്റൊരു വാഹനത്തിന് സൈഡു കൊടുക്കുന്നതിനിടെ മറിയുകയായിരുന്നു.ചെമ്മീന്‍ ബോക്സുകള്‍ മുഴുവന്‍ റോഡില്‍ തെറിച്ചു വീണ് അര മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം മുടങ്ങി. ആര്‍ക്കും പരിക്കില്ല.