Headlines
Loading...
സ്കൂളുകൾ തുറക്കാന്‍ സജ്ജമെന്ന്​ പൊതുവിദ്യാഭ്യാസ വകുപ്പ്​

സ്കൂളുകൾ തുറക്കാന്‍ സജ്ജമെന്ന്​ പൊതുവിദ്യാഭ്യാസ വകുപ്പ്​

തിരുവനന്തപുരം: സംസ്ഥാനത്ത്​ സ്​കൂളുകള്‍ തുറക്കാനുള്ള സജ്ജീകരണങ്ങളെല്ലാം പൂര്‍ത്തിയായെന്ന്​ വിദ്യഭ്യാസ വകുപ്പ്​. പൊതുവിദ്യഭ്യാസ വകുപ്പ്​ സെക്രട്ടറിയാണ്​ ഇക്കാര്യം അറിയിച്ചത്​. ആരോഗ്യവകുപ്പും ദുരന്തനിവാരണ വകുപ്പും അനുമതി നല്‍കിയാല്‍ സ്​കൂളുകള്‍ തുറക്കുമെന്നും സെ​ക്രട്ടറി എ.ഷാജഹാന്‍ പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ്​ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്​. പ്രവേശന നടപടികള്‍ പുര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ 9,10,11,12 ക്ലാസുകളില്‍ മാത്രമാവും അധ്യയനമുണ്ടാവുക. പിന്നീട്​ ഹൈസ്​കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ പൂര്‍ണമായ തോതില്‍ അധ്യയനമുണ്ടാവും.

അതേസമയം, എല്‍.പി, യു.പി ക്ലാസുകള്‍ തുടങ്ങുന്നതില്‍ ഇനിയും ധാരണയായിട്ടില്ല.

ഈ വര്‍ഷം പ്രൈമറി, അപ്പര്‍ പ്രൈമറി ക്ലാസുകള്‍ പുനഃരാരംഭിക്കാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ്​ റിപ്പോര്‍ട്ടുകള്‍